Top

ഹര്‍ത്താല്‍ LIVE: അക്രമങ്ങളിൽ ഗവർണർ റിപ്പോർട്ട് തേടി; മുഖ്യമന്ത്രി വിശദീകരണം നൽകണം

ഹര്‍ത്താല്‍ LIVE: അക്രമങ്ങളിൽ ഗവർണർ റിപ്പോർട്ട് തേടി; മുഖ്യമന്ത്രി വിശദീകരണം നൽകണം
06.38 PM: സംസ്ഥാനത്തെ അക്രമസംഭവങ്ങളിൽ ഗവർണർ റിപ്പോർട്ട് തേടി.

ശബരിമല വിധിക്ക് ശേഷം സംസ്ഥാനത്തുണ്ടായ സംഭവങ്ങൾ വ്യക്തമാക്കി വിശദീകരിക്കണെമെന്നാണ് ഗവർണർ ജ. പി സദാശിവത്തിന്റെ നിർദേശം. മുഖ്യമന്ത്രിയോടാണ് റിപ്പോർട്ട് തേടിയത്.
മണ്ണാർക്കാടും സംഘർഷം. ബിജെപി സിപിഎം പ്രവർത്തകരാണ് ഏറ്റുമുട്ടിയത്.
06.10 PM: കേരളത്തില്‍  അക്രമത്തിന് ആർഎസ്എസ് പദ്ധതി തയാറാക്കിയെന്നും ഹര്‍ത്താലിന്റെ മറവില്‍ നടത്തിയ ആക്രമണം ആസൂത്രിതമെന്നുംം സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ.   ശബരിമലയിലെ യുവതീപ്രവേശനത്തോടെ ബിജെപി നേതൃത്വം പരിഭ്രാന്തരും ഇളിഭ്യരുമായി മാറിയെന്നും കോടിയേരി പറഞ്ഞു. ഇതോടെയാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ ഉൾപ്പെടെ ആക്രമിച്ചത്.

ബിജെപി ഇളക്കിവിട്ട വര്‍ഗീയഭ്രാന്ത് അവര്‍ക്ക് തന്നെ തിരിച്ചടിയായെന്നും ആർഎസ്എസിന്റെ പ്രഖ്യാപനങ്ങളൊന്നും കേരളത്തില്‍ നടപ്പാകില്ലെന്ന് അവര്‍ക്ക് മനസിലായ‌െന്നും കോടിയേരി  വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

05.29 PM: സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളെ കാണുന്നു.

05.10 PM: പാലക്കാട് നഗരത്തിൽ വീണ്ടു സംഘർഷം. രാവിലത്തെ സംഭവങ്ങളിൽ  പ്രതിഷേധിച്ച് ജില്ലയിലെ സിപിഎം പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെയാണ്  വൈകീട്ട് വീണ്ടും സംഘർഷമുണ്ടായത്.

ബിജെപി ഒാഫീസിന് സമീപത്തെത്തിയ പ്രകടനത്തിൽ നിന്നും കല്ലേറുണ്ടായതോടെയാണ് അക്രമങ്ങൾ അരങ്ങേറിയത്.

ബിജെപി കാര്യാലയത്തിൽ നിന്നും തിരിച്ചും കല്ലേറുണ്ടായതോടെ സംഘർഷം വ്യാപിപ്പിക്കുകയായിരുന്നു. പ്രവർ‌ത്തകരെ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുാൻ ശ്രമിക്കുകയാണ്.
04.37 PM: കോഴിക്കോട് പ്രകടനം കഴിഞ്ഞുമടങ്ങിയ ബിജെപി പ്രവർത്തകനു ചേവായൂരിൽവച്ച് വെട്ടേറ്റു. അനിൽകുമാർ അങ്കോത്തിനാണ് (46) വെട്ടേറ്റത്.
04.13 PM: ഹർത്താലിനോട് അനുബന്ധിച്ചുണ്ടായ അതിക്രമങ്ങൾ തടയാൻ വിഫുലമായ പദ്ധതിയുമായി പോലീസ്. ഇതിനായി  ഓപ്പറേഷൻ ബ്രോക്കണ്‍ വിൻഡോ എന്ന പദ്ധതി തയ്യാറാക്കി.

തുടർ നടപടികൾ ഉൾ‌പ്പെടെ മുന്നോട്ടുവയ്ക്കുന്നതാണ് പദ്ധതി. ആയുധങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തും.

മാധ്യമ പ്രവർ‌ത്തകർക്കെതിരായ അതിക്രമങ്ങൾ പരിഗണിക്കാൻ പ്രത്യേത സംഘത്തെയും നിയോഗിക്കും.
03.45: തെലുങ്ക് ചാനൽ ടി വി 9 വനിതാ റിപ്പോർട്ടറും സംഘവും പമ്പയിൽ. ശബരിമല വിഷയം റിപ്പോർട്ട് ചെയ്യാൻ അവസരം ഒരുക്കമമെന്ന് ആവശ്യപ്പെട്ടാണ് ഇവർ പമ്പയിലെത്തിയത്.

എന്നാൽ സന്നിധാനത്തേക്ക് പോവുന്നതിനെ കുറിച്ച് ഇവരുടെ തീരുമാനത്തിൽ വ്യക്തതയില്ല. സുരക്ഷാ കാരണങ്ങളാൽ ഇവരെ പമ്പ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

(ഫോട്ടോ കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്)
03.30PM:  ശബരിമല പ്രതിഷേധങ്ങൾക്കിടെ പന്തളത്ത് ശബരിമല കർമ സമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് തലക്കേറ്റ ക്ഷതം  മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർ‌ട്ട്. പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കന്നതെന്ന് എഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തലയുടെ മുൻ ഭാഗത്തും മധ്യത്തിലും ആഴത്തിൽ പരിക്കുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തലയിൽ രക്തസ്രാവം ഉണ്ടായി.

മരണ കാരണം ഹൃദയാഘാതമാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതിന് പിറകെയാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നത്.

https://www.azhimukham.com/news-update-bjp-activist-chandran-unnithan-dead-due-to-heart-attack-cm-pinarayi-vijayan/
03.16 PM: അക്രമങ്ങൾ സംസ്ഥാന അതിർത്തയിലേക്കും വ്യാപിക്കുന്നു. കേരള–കർണാടക അതിർത്തിയായ തലപ്പാടിയിലും ബന്ദിയോട്, ഉപ്പള തുടങ്ങിയ സ്ഥലങ്ങളിലും വ്യാപകമായ സംഘർഷം. അഞ്ചു പേർക്ക് പരുക്കേറ്റ ബന്ദിയോട് മേഖലയിൽ 25ൽ പരം കടകൾ തകർത്തു. ഇവരെ മംഗളൂരു ആശുപത്രിയിലേക്കു മാറ്റി. മഞ്ചേശ്വരത്ത് സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിന് നേരെ കല്ലേറ്
03.13 PM: കാസർകോട് ബിജെപി നേതാവിനെ ബൈക്കിലെത്തിയ അക്രമി സംഘം കുത്തിപ്പരുക്കേൽപ്പിച്ചു. മുൻ ബിജെപി കൗൺസിലർ ഗണേഷ് പാറക്കട്ട(59)നാണു കൈയ്ക്കു കുത്തേറ്റത്. കാസർകോടിനടുത്തു നുള്ളിപ്പാടി പെട്രോൾ പമ്പിനു സമീപത്തായിരുന്നു സംഭവം. ഇദ്ദേഹത്തെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു.
02.52 PM: ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍  സൗകര്യം ഒരുക്കാനാവില്ലെന്ന് കോട്ടയം പ്രസ് ക്ലബ്. കെ സുരേന്ദ്രന്റെ  വാര്‍ത്താ സമ്മേളനം കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്ക്കരിച്ചു.  സംസ്ഥാനമൊട്ടാകെ മാധ്യമ പ്രവർത്തകർക്ക് നേരേ നടക്കുന്ന സംഘപരിവാർ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം

പിഎസ് ശ്രീധരന്‍പിള്ളയുടെ വാര്‍ത്താ സമ്മേളനം നേരത്തെ തിരുവനന്തപുരത്തെ  മാധ്യമപ്രവര്‍ത്തകര്‍  ബഹിഷ്ക്കരിച്ചിരുന്നു
02.48: നെടുമങ്ങാട് മേലയിൽ അക്രമം പടരുന്നു. ബിജെപി സിപിഎം പ്രവർത്തകരുടെയും  നേതാക്കളുടെയും വീടുകൾക്ക് നേരെയും ആക്രമണം. മലയിൻ കീഴിലും സംഘർഷം. പരസ്പരം കല്ലേറ്. എസ്  െഎ ഉൾപ്പെടെ പോലീസുകാർക്ക് പരിക്ക്.

02.37 PM: തിരുവനന്തപുരം നെടുമങ്ങാട് പോലീസ് സ്റ്റേഷന് മുന്നിൽ ബോംബേറ്. തലസ്ഥാനത്ത് അക്രമം തുടരുന്നു. സ്റ്റേഷന് മുന്നിലുണ്ടായ ബിജെപി സിപിഎം സംഘർഷത്തിനിടെയായിരുന്നു സ്ഫോടനം ഉണ്ടായത്.
02.10 PM: യുഡിഎഫ് പ്രഖ്യാപിച്ച കരിദിനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പൈലറ്റ് വാഹനമിടിച്ച് പരിക്ക്. കരിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് പിറകെയായിരുന്നു സംഭവം. പ്രവര്‍ത്തകരില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെ വേഗത്തിൽ വന്ന പൈലറ്റ് വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാജീവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.
02.00 PM: എടപ്പാളിൽ ഹർത്താൽ അനുകുലികൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രകടനമായെത്തിയ ഹർത്താലനുകൂലികളെ നാട്ടുകാർ സംഘടിച്ച് നേരിടുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.01.37PM: കോഴിക്കോട് മിഠായിത്തെരുവിലെ ക്ഷേത്രത്തില്‍ നിന്ന് ഇരുമ്പുദണ്ഡും കൊടുവാളും അടക്കമുള്ള ആയുധങ്ങള്‍ പിടികൂടി. മിഠായിത്തെരുവിലുള്ള ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തിന്റെ വളപ്പില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളാണ് പിടിച്ചെടുത്തത്. ഇവിടം വിഎച്ച്പിയുടെ കാര്യാലയവും കൂടിയാണ്. ഇവിടെ ഒളിച്ചിരുന്ന 4 വിഎച്ച്പികാരെ പിടികൂടി. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.


01.16PM: അടൂര്‍ സി ഐ-യ്ക്ക് കുപ്പിയേറില്‍ പരുക്ക്. നഗരത്തില്‍ സിപിഎം - ബിജെപി സംഘര്‍ഷം തുടരുകയാണ്. നേര്‍ക്ക് നേര്‍ ഇരു വിഭാഗവും വന്‍ കല്ലേറും നടത്തുകയാണ്.
01.04PM: എസ്ഡിപിഐ-ബിജെപി സംഘര്‍ഷത്തില്‍ തൃശ്ശൂര്‍ വാടനാപ്പള്ളിയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകകര്‍ക്ക് കുത്തേറ്റു. ഗണേശ മംഗലത്താണ് സംഭവം.

ഏങ്ങണ്ടിയൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.
12.45PM: പാലക്കാട് തെരുവുയുദ്ധം; വിക്ടോറിയ കോളേജിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടുന്നു. സിപിഐ ജില്ലാ കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു.
12.23PM: അക്രമം വച്ചുപൊറുപ്പിക്കില്ലെന്നും ഹര്‍ത്താല്‍ സുപ്രീം കോടതി വിധിക്കെതിരെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
12.06PM: പന്തളത്ത് സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിന് മുന്നിലും സംഘര്‍ഷം
12.01PM: കളമശ്ശേരിയില്‍ 40 ബിജെപികാരെ അറസ്റ്റ് ചെയ്തു.
11.42AM: തലശ്ശേരിയില്‍ ബോംബേറ്. സെക്രട്ടറിയേറ്റില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. കാസര്‍ഗോഡും പന്തളന്തും സമരം അക്രമാസക്തം


11.39AM: കോടതി വിധി നടപ്പിലാക്കാന്‍ തന്ത്രിക്കും ഉത്തരാവാദിത്വമുണ്ടെന്ന് പിണറായി വിജയന്‍. അക്രമം വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
11.37AM: ആലപ്പുഴ കാവാലത്ത് സമരാനുകൂലികള്‍ ജലഗതാഗത വകുപ്പിന്റെ ബോട്ട് തടഞ്ഞ് സര്‍വീസ് മുടക്കി.
11.35AM: പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാര്‍ഥികളെ ബിജെപി പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു
11.30AM: മിഠായി തെരുവില്‍ പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കാസര്‍ഗോഡും ആക്രമണം നടക്കുന്നു
11.25: കോഴിക്കോട് ആക്രമണം പരിധി കടന്നു; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു
11.18AM: പാര്‍ലമെന്റിന് മുന്നില്‍ ശബരിമല വിഷയത്തില്‍ യുഡിഎഫ് എംപിമാരുടെ ധര്‍ണ
11.14AM: മിഠായിത്തെരുവില്‍ സംഘര്‍ഷം; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
11.10AM: പാലക്കാട് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെ കല്ലേറ്; മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റു. സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ നേര്‍ക്ക് നേര്‍ നടത്തിയ കല്ലേറിലാണ് പരിക്കേറ്റത്.


11.06AM:  തൃശൂര്‍ വടക്കാഞ്ചേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിന് നേരെ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു. തൃശൂര്‍ നഗരത്തില്‍ കട തുറക്കാനുള്ള വ്യാപാരികളുടെ ശ്രമം ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു.
10.46AM: കോഴിക്കോട് പാസ്പോര്‍ട്ട് സേവാകേന്ദ്രം പൂട്ടിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. കോഴിക്കോട് തൊണ്ടയാട് വാഹനങ്ങള്‍ തടഞ്ഞ് മടക്കി അയ്ക്കുന്നു.

വയനാട് കല്‍പറ്റ ടൗണിലും, കോഴിക്കോട് മിഠായിതെരുവിലും കൊച്ചി ബ്രോഡ് വേയിലും കടകള്‍ തുറന്നു.


10.42AM:  കാസര്‍ഗോഡ്, കന്യപ്പാടി റോഡില്‍ ഹര്‍ത്താലുകാര്‍ നിരത്തിയ കല്ലില്‍ തട്ടി വാഹനം മറിഞ്ഞ് ദമ്പതികള്‍ക്ക് പരുക്ക്. ബദിയടുക്ക സ്വദേശി ഐത്തപ്പ ഭാര്യ സുശീല എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നു പുലര്‍ച്ചെ 5 മണിക്കാണ് സംഭവം. ഇരുവരു മംഗളുരുവില്‍ ചികിത്സയിയിലാണ്.
10.37AM: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനാണ് നോട്ടിസ് നല്‍കിയത്. വിഷയത്തില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തിലെ ബിജെപി, അക്രമം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി രാജ്യസഭയില്‍ നോട്ടിസ് നല്‍കി.


10.08AM: പോലീസ് സംരക്ഷണത്തില്‍ വ്യാപാരി സംഘടനകള്‍ കോഴിക്കോട് അടച്ചിട്ട കടകള്‍ തുറപ്പിക്കുന്നു
09.35AM: കൊല്ലത്ത് ആറ് ബസ്സുകള്‍ കല്ലേറില്‍ തകര്‍ത്തു. പത്തനംത്തിട്ട പുല്ലാട് സിപിഎം ഓഫീസ് അടിച്ചു തകര്‍ത്തു. നീലേശ്വരത്ത് ബിജെപി ഓഫീസ് അടിച്ചു തകര്‍ത്തു.
08.49AM: കോഴിക്കോട് പുത്തൂരിലെ സിപിഎം ഓഫീസ് ആക്രമിച്ചു
08.38AM: പയ്യോളി എസ് ഐയുടെ വാഹനത്തിന് നേരെ കല്ലേറ്. കോഴിക്കോട് കട്ടിപ്പാറയില്‍ ജീപ്പ് തകര്‍ത്തു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ഹോട്ടലുകള്‍ തകര്‍ത്തു.
08.30AM: അയല്‍സംസ്ഥാന ബസുകള്‍ക്ക് നേരെ അക്രമം. തിരുവനന്തപുരം കണിയാപുരത്ത് കര്‍ണാടക ബസിന് നേരെ കല്ലേറ്.
08.23AM: കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. സര്‍വീസ് നിര്‍ത്തി വെച്ചു. സംഘര്‍ഷ പശ്ചാത്തലത്തില്‍ പല ജില്ലകളിലും കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചിട്ടില്ല
08.20AM: ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ പോലീസിന്റെ സഹകരണം ലഭിക്കുന്നില്ലെന്ന് വ്യാപാരി സംഘടനകള്‍
08.17AM: കൊച്ചിയിലെയും ഇടുക്കിയിലെയും പ്രാദേശിക ബിജെപി നേതാക്കള്‍ കരുതല്‍ തടങ്കലില്‍
08.09AM: പന്തളത്ത് അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ വീടിനു നേരെ അക്രമം.
07.57AM: ഹര്‍ത്താലിനിടെയുണ്ടായ അക്രമത്തില്‍ കണ്ണൂരില്‍ 5 പേര്‍ അറസ്റ്റില്‍
07.52AM: ആലുവ - ഗതാഗതം തടസ്സപ്പെടുത്തിയ 2 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
07.45AM: തിരുവനന്തപുരത്ത് ട്രെയ്‌നില്‍ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ലഭിച്ചില്ലെന്ന് ആരോപണം


07.36AM:  കണ്ണൂര്‍ ദേശീയപാതയില്‍ മക്കാനിക്ക് സമീപം കണ്‍ട്രോള്‍ റൂം എഎസ്‌ഐ മോഹനന്റെ വാഹനം തകര്‍ത്തു. കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ വഴി തടയുന്നു. റോഡുകളില്‍ ടയര്‍ കത്തിച്ച് വാഹനങ്ങള്‍ തിരിച്ചുവിടുന്നു
07.24AM: യുഡിഎഫ് കരിദിനം ആചരിക്കും
07.16AM: കല്ലേറില്‍ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ മരിച്ച സംഭവം; 2 സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കണ്ണന്‍,അജു എന്നീ സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകിട്ട് പന്തളത്ത് നടന്ന ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധത്തിലേക്ക് കല്ലേറ് ഉണ്ടായിരുന്നു. തുടര്‍ന്ന് കര്‍മ്മസമിത് ചന്ദ്രന്‍ ഉണ്ണിത്താന്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും മരണമടയുകയുമായിരുന്നു.


07.05AM: സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് തീയിട്ടു.മലപ്പുറം താനൂരിലാണ് സംഭവം
07.01AM: അക്രമം ചെറുക്കുമെന്ന് പോലീസ്. കടകള്‍ തുറന്നാലോ, ബസ് സര്‍വീസ് നടത്തിയാലോ സംരക്ഷണം നല്‍കുമെന്ന് ഡിജിപി
ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ഇന്നലെ പന്തളത്ത് നടന്ന പ്രതിഷേധ പ്രകടനത്തിടയില്‍ ഉണ്ടായ കല്ലേറിനെ തുടര്‍ന്ന് പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. കൂരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താനാണ് ബിലിവേഴ്‌സ് ചര്‍ച്ച് ആശുപത്രിയില്‍ വച്ച് മരിച്ചത്. കല്ലേറില്‍ പരിക്കേറ്റ രാജേഷ് എന്ന പോലീസുകാരന്റെ നിലയും ഗുരുതരമാണ്. സ്ഥലത്തെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്നുണ്ടായ കല്ലേറിലാണ് ഉണ്ണിത്താന് പരിക്കേറ്റതെന്ന് കര്‍മ സമിതി നേതാക്കള്‍ ആരോപിച്ചതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പന്തളത്ത് ഇന്നലെ വൈകിട്ട് മണികണ്ഠന്‍ ആല്‍ത്തറയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ചുറ്റി പന്തളം ജംഗ്ഷനിലേക്ക് വരുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

'പ്രതിഷേധം കനക്കുമെന്നും കേരളം കത്തുമെ'ന്നും സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിക്കുകയും ബിജെപി അതിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാനമാകെ. യുവതീ പ്രവേശനം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുകയും പലയിടത്തും സ്ഥിതി നിയന്ത്രണാതീതമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സന്നാഹങ്ങളുമായി പ്രതിഷേധക്കാരെ നേരിടാനൊരുങ്ങുകയാണ് സര്‍ക്കാരും പോലീസും. അതിനിടെ അക്രമസംഭവങ്ങളുമായി നാളെയും നിരത്തിലിറങ്ങിയാല്‍ അതിനെ ശക്തമായി നേരിടുമെന്ന് തന്നെയാണ് സിപിഎം പാര്‍ട്ടി വൃത്തങ്ങളും അറിയിക്കുന്നത്. കേരളത്തില്‍ വലിയ തോതില്‍ കലാപത്തിന് സാധ്യതയെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് പോലീസിന് കൈമാറിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ പോലീസ് സ്‌റ്റേഷനുകളിലും രണ്ട് ദിവസത്തെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

വ്യാപാരികള്‍ ഹര്‍ത്താലില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ ഹര്‍ത്താലിനെ എതിര്‍ക്കുന്ന സമീപനത്തെ കടുത്ത രീതിയില്‍ നേരിടുമെന്നാണ് സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത്. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ വരുന്ന സാഹചര്യത്തില്‍ സംഘര്‍ഷമുണ്ടാവുമെന്ന സൂചനയാണ് ചില ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്‍കുന്നത്. മൂവാറ്റുപുഴ സ്വദേശിയായ കിരണ്‍ലാല്‍ പ്രതികരിച്ചത് ഇങ്ങനെ ' നാളെ കേരളം കത്തും. അത്രമാത്രം മുറിവാണ് ഞങ്ങള്‍ക്കുണ്ടാക്കിയിരിക്കുന്നത്. അക്രമ സമരത്തിനിറങ്ങിയാല്‍ ആരാണ് ജയിക്കുക എന്ന് നോക്കാല്ലോ. ഞങ്ങളെ പറ്റിച്ചതിന്, വഞ്ചിത്തതിന് മറുപടി നല്‍കുക തന്നെ ചെയ്യും. ഇന്ന് തന്നെ കണ്ടല്ലോ? ഇത് ആരും നിര്‍ദ്ദേശിച്ചിട്ട് ഇറങ്ങുന്നതല്ല. നാളെ കടകള്‍ തുറക്കുമെന്ന് പറയുന്നുണ്ട്. തുറന്നാല്‍ കത്തിക്കും. അേ്രത പറയുന്നുള്ളൂ. സിപിഎമ്മുകാരും ഡിവൈഎഫ്‌ഐക്കാരും എതിര്‍ക്കാന്‍ വന്നാല്‍ അത് വലിയ സംഘര്‍ഷമുണ്ടാക്കും. ചില കേന്ദ്രങ്ങളില്‍ കൊല്ലാനും കൊലവിളിക്കാനും മടികാണിക്കാത്തവര്‍ ഇറങ്ങും.'

തലസ്ഥാനത്തും കൊച്ചിയിലും കോഴിക്കോടും ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ പ്രതിഷേധവും അക്രമവും അതിര് വിട്ടിരുന്നു. പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കോഴിക്കോട് കല്ലേറില്‍ സ്ത്രീയ്ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യബസ്ുകള്‍ക്കും കെഎസ്ആര്‍ടിസി ബസുകള്‍ക്കും നേരെ വ്യാപക അക്രമം നടന്നു. കോഴിക്കോട് നടന്നു നീങ്ങുന്നവര്‍ക്ക് നേരെ വടിയും കല്ലുകളുമായി എത്തിയ സംഘം ആക്രമിക്കുകയോ അരകിലോമീറ്ററോളം ദൂരത്തില്‍ ഓടിക്കുകയും ചെയ്തു. കൊല്ലം പോലീസ് സ്‌റ്റേഷനിലും ആക്രമണമുണ്ടായി. സംസ്ഥാനത്ത് പലയിടത്തും നിര്‍ബന്ധപൂര്‍വ്വം കടകളും അടപ്പിച്ചു. അക്രമവും, സംഘര്‍ഷങ്ങളും സൃഷ്ടിച്ച പ്രതിഷേധ പ്രകടനങ്ങളിലൂടെയാണ് ഇന്നലെ ഒരു ദിവസം കടന്നു പോയത്. ഹരിത്താല്‍ പ്രഖ്യാപിച്ചില്ലെങ്കിലും ഹര്‍ത്താലിന് തുല്യമായ തരത്തിലുള്ള പ്രതിഷേധങ്ങളായിരുന്നു അരങ്ങേറിയത്. എന്നാല്‍ ഇതിനേക്കാള്‍ വലിയ തോതില്‍ സംഘടിച്ച് നാളത്തെ ഹര്‍ത്താലില്‍ അക്രമങ്ങളും പ്രതിഷേധവും ശക്തമാക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത് കോഴിക്കോട് സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷൈജിത്ത് പറയുന്നു ' ഞങ്ങളുടെ ശക്തി കേരളം കാണാനിരിക്കുന്നതേയുള്ളൂ. ഇന്ന് തന്നെ അതിന്റെ ഒരു സാമ്പിള്‍ എല്ലാവരും കണ്ടുകാണും. അത്രമാത്രം ചതിവാണ് ഞങ്ങളോട് മുഖ്യമന്ത്രി ചെയ്തത്. അയാള്‍ക്ക് കണക്കിന് മറുപടി കൊടുക്കണ്ടത് വിശ്വാസികളുടെ ആവശ്യമാണ്. ഞങ്ങളെ വിഡ്ഢികളാക്കി അത് ചെയ്തപ്പോള്‍ ഓര്‍ക്കണമായിരുന്നു. നാളെ ആര് എന്ത് ചെയ്യുമെന്ന് പറയാന്‍ പറ്റില്ല. ഇന്ന് പ്രകടനം കഴിഞ്ഞ് തിരിച്ചെത്തിയതാണ് ഞാന്‍. നാളെ കൂടുതല്‍ പേരുമായി ഇറങ്ങും. കത്തിക്കാനെങ്കില്‍ കത്തിക്കാന്‍, കൊല്ലാനെങ്കില്‍ കൊല്ലാന്‍, മരിക്കാനെങ്കില്‍ മരിക്കാന്‍.'

എന്നാല്‍ ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കതിരെ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയും എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് ന്ഷ്ടപരിഹാരം ഈടാക്കും നിര്‍ദ്ദേശമുണ്ട്. അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. കടകള്‍ തുറന്നാല്‍ അവയ്ക്ക് ആവശ്യമായ സംരക്ഷണം നല്കും. ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും എതിരെയുളള അക്രമങ്ങള്‍ കര്‍ശനമായി തടയണം. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തണം. സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ഇ.ബി, മറ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണം. കെ..എസ്.അര്‍.ടി.സി ബസുകള്‍ സ്വകാര്യ ബസുകള്‍ എന്നിവ തടസ്സം കൂടാതെ സര്‍വ്വീസ് നടത്തുന്നതിന് സൗകര്യം ഒരുക്കണം. കോടതികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റും പട്രോളിംഗും ഏര്‍പ്പെടുത്തണം.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓഫീസിന് മതിയായ സംരക്ഷണം ഒരുക്കണം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് റേഞ്ച് ഐ.ജി മാരോടും സോണല്‍ എ.ഡി.ജി.പിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ പ്രധാന കേന്ദ്രങ്ങളില്‍ ക്രമസമാധാനം നിയന്ത്രിക്കാനും സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരേയും നിയമിച്ചിട്ടുണ്ട്. ഹര്‍ത്താലിന് മുന്നോടിയായി എറണാകുളം ജില്ലയില്‍ ബിജെപി, അയ്യപ്പ കര്‍മ്മ സമിതി പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുത്തു.

എന്നാല്‍ ഇതിനിടെ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രതിഷേധങ്ങള്‍ വ്യാപിപ്പിച്ചിരിക്കുകയാണ് അയ്യപ്പകര്‍മ്മ സമിതിയും മറ്റ് സംഘപരിവാര്‍ സംഘടനകളും. ചെന്നൈ നോര്‍ക്ക ഓഫീസിന് നേരെ കല്ലേറുമുണ്ടായി. ഇതിനിടെ കോഴിക്കോട്, തൃശൂര്‍,തിരുവനന്തപുരം ജില്ലകളില്‍ ചിലയിടങ്ങളില്‍ സിപിഎം പ്രവര്‍ത്തകരും ബിജെപി-അയ്യപ്പകര്‍മ്മ സമിതി പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി. ഇത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഇന്നലെ കണ്ടത് പോലെയുള്ള പ്രതിഷേധങ്ങളുമായി നാളെയും അയ്യപ്പകര്‍മ്മ സമിതിയും ബിജെപിയും ഇറങ്ങിയാല്‍ നേരിടുമെന്ന് തന്നെയാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി ഉള്‍പ്പെടെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Next Story

Related Stories