UPDATES

ട്രെന്‍ഡിങ്ങ്

മലകയറാനെത്തിയ യുവതി പിന്‍മാറി; ദര്‍ശനം അനുവദിക്കണം എന്നാവശ്യത്തില്‍ ഉറച്ച് ഭര്‍ത്താവ്

യുവതി എത്തിയതിന് പിന്നാലെ പമ്പ ഗണപതി കോവിലില്‍ തീര്‍ഥാടകര്‍ സംഘടിക്കുകയും ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലയുടെ നേതൃത്വത്തില്‍ ശരണംവിളികളും നാമജപങ്ങളുമായി പ്രതിഷേധം തുടരുകയും ചെയ്തു

ശബരിമലയില്‍ ദര്‍ശനത്തിന് സുരക്ഷയാവശ്യപ്പെട്ട് എത്തിയ യുവതി മലകയറുന്നതില്‍ നിന്ന് പിന്മാറി. രണ്ട് മണിക്കൂര്‍ നേരത്തെ പോലീസ് അനുനയ ശ്രമത്തിനൊടുവിലാണ് യുവതി പിന്മാറിയത്. എന്നാല്‍ ഭര്‍ത്താവ് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

ഇതിനിടെ യുവതിയുടെ ബന്ധുക്കളുമായും പോലീസ് സംസാരിച്ചു എന്നാണ് അറിവ്. ചിത്തിരയാട്ട വിശേഷങ്ങള്‍ക്കായി നടതുറന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ചേര്‍ത്തല സ്വദേശിനിയായ യുവതിയും രണ്ട് കുട്ടികളും ഭര്‍ത്താവും പമ്പ പോലീസ് സ്‌റ്റേഷനില്‍ സംരക്ഷണം ആവശ്യപ്പെട്ട് എത്തിയത്. യുവതി എത്തിയതിന് പിന്നാലെ പമ്പ ഗണപതി കോവിലില്‍ തീര്‍ഥാടകര്‍ സംഘടിക്കുകയും ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലയുടെ നേതൃത്വത്തില്‍ ശരണംവിളികളും നാമജപങ്ങളുമായി പ്രതിഷേധം തുടരുകയാണ്. നിരോധനാജ്ഞ നിലനില്‍ക്കുന്നു എങ്കില്‍ കൂടി ക്ഷേത്ര പരിസരമായതിനാല്‍ പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് മാറ്റാന്‍ പോലീസ് മുതിര്‍ന്നിട്ടില്ല.

എണ്ണായിരത്തിലധികം തീര്‍ഥാടകരാണ് ശബരിമലയില്‍ എത്തിയിട്ടുള്ളത്. തീര്‍ഥാടകരുടെ പ്രതിഷേധത്തെ അവഗണിച്ച് യുവതിയെയും കുടുംബത്തെയും സന്നിധാനത്തെത്തിക്കാനുള്ള സാഹചര്യം ഇല്ല എന്ന കാര്യമാണ് പോലീസിനെ കുഴപ്പത്തിലാക്കുന്നത്. സന്നിധാനത്ത് 1200 പോലീസുകാരാണുള്ളത്. എന്നാല്‍ പോലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് എണ്ണായിരത്തിലധികം തീര്‍ഥാടകരാണ് ശബരിമലയിലേക്കെത്തിയത്. ഇവര്‍ക്കിടയിലൂടെ യുവതിയെ എത്തിക്കുക ശ്രമകരമായ സാഹചര്യമാണെന്ന് മനസ്സിലാക്കിയാണ് യുവതിയെയും ഭര്‍ത്താവിനെയും അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നത്. എന്നാല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരമല്ല ശബരിമല ദര്‍ശനത്തിനെത്തിയതെന്നും ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരമാണെന്നും യുവതി പോലീസിനെ അറിയിച്ചതായാണ്് വിവരം. സന്നിധാനത്തെ സാഹചര്യങ്ങള്‍ അഞ്ജുവിനെയും കുടംബത്തെയും പോലീസ് അറിയിച്ചു. അഞ്ജുവിന്റെ ഭര്‍ത്താവുമായി ഉന്നത ഉദ്യോഗസ്ഥരടക്കം ചര്‍ച്ച തുടരുകയാണ്.

നിലയ്ക്കലില്‍ നിന്ന് കെ എസ്ആര്‍ടിസി ബസിലാണ് അഞ്ജുവും കുടുംബവും പമ്പയിലെത്തിയത്. 30 വയസ്സുള്ള അഞ്ജുവിനെ പ്രതിഷേധക്കാര്‍ക്കിടയിലൂടെ രാത്രി സന്നിധാനത്തെത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പോലീസ് ബോധ്യപ്പെടുത്തുകയായിരുന്നു.

ഇതിനിടെ വലിയ നടപ്പന്തലില്‍ എത്തിയ ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനായി സന്നിധാനത്തേക്ക് പോവാതെ പലയിടങ്ങളിലായി തമ്പടിച്ച് നില്‍ക്കുന്നതായും വിവരമുണ്ട്. ഇന്ന് ദര്‍ശനമല്ലാതെ ശബരിമലയില്‍ പ്രത്യേക പൂജകളില്ല. നാളെ രാവിലെ മുതല്‍ നടക്കുന്ന നെയ്യഭിഷേകത്തില്‍ പങ്കെടുക്കണമെന്ന ആവശ്യവുമായെത്തിയ തീര്‍ഥാടകരെ പോലീസിന് സന്നിധാനത്തു നിന്ന് മടക്കി അയക്കാനുമായിട്ടില്ല. ചുരുക്കത്തില്‍ പഴുതുകളടച്ച പോലീസ് സംരക്ഷണം കൊണ്ടും ശബരിമലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പോലീസിന് ഏറെ ബുദ്ധിമുട്ടേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

തന്ത്രിയുമായുള്ള ‘ഗൂഢാലോചന’; ശ്രീധരന്‍പിള്ള പ്രതിരോധത്തില്‍; ആഞ്ഞടിച്ച് സിപിഎമ്മും കോണ്‍ഗ്രസ്സും

മാധ്യമങ്ങളില്‍ ‘സിപിഎം ഫ്രാക്ഷന്‍’; ബിജെപി എംപിയുടെ ചാനല്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു: ശ്രീധരന്‍ പിള്ള

ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്തുവന്നത് കേരളത്തെ ട്രാപ് ചെയ്തതിന്റെ യാഥാര്‍ഥ്യം

ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്തുവന്നത് കേരളത്തെ ട്രാപ് ചെയ്തതിന്റെ യാഥാര്‍ഥ്യം

ശബരിമല Live: യുവതി മലകയറില്ല; പിന്മാറ്റം പോലീസുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍