TopTop

പേര് ചോദിക്കുമ്പോള്‍ 'അയ്യപ്പന്‍' എന്ന് മാത്രം മറുപടി നല്‍കി തീര്‍ഥാടകര്‍ പ്രതിഷേധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍; ആയിരക്കണക്കിന് ഭക്തര്‍ പമ്പയിലേക്ക് നടന്നുകയറുന്നു

പേര് ചോദിക്കുമ്പോള്‍
ആയിരത്തോളം ഭക്തര്‍ വന്ന് നിശബ്ദമായി തൊഴുത് മടങ്ങാറുള്ള ചിത്തിരയാട്ട പ്രത്യേജ പൂജാ ദിനത്തില്‍ ശബരിമല ഇക്കുറി യുദ്ധമുഖത്തിലെന്നപോലെ പിരിമുറക്കത്തിലാണ്. യുവതികള്‍ ആരും ഇതേവരെ ദര്‍ശനത്തിനായി സമീപിച്ചിട്ടില്ലെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിന്റെ സംരക്ഷണയില്‍ യുവതികള്‍ എത്തുന്നു എന്ന് സംഘപരിവാറും, സംഘപരിവാറുകാര്‍ തന്നെ സ്ത്രീകളെ എത്തിച്ച് ശബരിമലയെ സംഘര്‍ഷത്തിന് വഴിതുറക്കുമെന്ന് എതിര്‍വിഭാഗവും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു. ആചാരലംഘനമുണ്ടായാല്‍ നടയടക്കേണ്ടിവരുമെന്ന് ശബരിമല മേല്‍ശാന്തിയെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ശബരിമലയുടെ ഇരുപത് കിലേമീറ്റര്‍ ചുറ്റളവില്‍ പോലീസ് പരിപൂര്‍ണ സുരക്ഷയാണ് ഒരുക്കിയിരുന്നത്. കനത്ത പരിശോധനയ്ക്ക് ശേഷമാണ് ശബരിമലയിലേക്ക് എത്തുന്നവരെ കടത്തി വിടുന്നത്. ആയിരക്കണക്കിന് ആളുകളാണ് നിലവില്‍ ശബരിമലയിലേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പോലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ആയിരക്കണക്കിന് തീര്‍ഥാടകര്‍ പമ്പയിലേക്ക് നടന്നുകയറുന്നു.

നിലയ്ക്കലില്‍ നിന്ന് നടന്നുപോവാന്‍ തീര്‍ഥാടകര്‍ക്ക് പോലീസ് അനുമതി നല്‍കിയതോടെ ആയിരക്കണക്കിന് തീര്‍ഥാടകര്‍ കാല്‍നടയായി പമ്പയിലേക്ക് നീങ്ങിത്തുടങ്ങി. റോഡ് നിറഞ്ഞ് നടക്കുന്നതിനാല്‍ പോലീസ് വാഹനങ്ങള്‍ക്ക് പോലും റോഡിലൂടെ പോവാന്‍ കഴിയാത്ത അവസ്ഥയാണ്. നിലയ്ക്കലില്‍ നിന്ന് വാഹനങ്ങള്‍ കടത്തിവിടാന്‍ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞതിനെ തുടര്‍ന്ന് തങ്ങള്‍ നടക്കാന്‍ തയ്യാറാണെന്ന് തീര്‍ഥാടകര്‍ പോലീസിനെ അറിയിക്കുകായിരുന്നു. തുടര്‍ന്ന് നടന്നുകയറാന്‍ പോലീസ് അനുമതി നല്‍കി. എന്നാല്‍ തീര്‍ഥാടകര്‍ കൂട്ടത്തോടെ നടക്കാന്‍ തുടങ്ങിയതോടെ പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് ഭേദിച്ചുകൊണ്ട് തീര്‍ഥാടകര്‍ നീങ്ങുകയാണ്.

തീര്‍ഥാടകരെ കടത്തി വിടാത്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇന്നലെ രാത്രി മുതല്‍ തീര്‍ഥാടകര്‍ എരുമേലിയില്‍ കുടുങ്ങിയിരിക്കുകയാണ്. ആറ് മണിമുതല്‍ വാഹനങ്ങള്‍ കടത്തിവിടുമന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. എരുമേലിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തിയിരുന്നില്ല. 11.30 മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചെങ്കിലും എരുമേലി ടൗണിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുമടക്കം പ്രതിഷേധം തുടരുകയാണ്. നിലയ്ക്കലില്‍ നിന്ന് ഉച്ചയോടെ ബസ് അനുവദിക്കുമെന്നാണ് പോലീസ് അറിയിച്ചത്. എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര,നിലയ്ക്കല്‍ എന്നിവിടങ്ങളിലായി പോലീസ് താര്‍ഥാടകരെ തടഞ്ഞിരുന്നു. തീര്‍ഥാടകരുടെ പ്രതിഷേധം കടുത്തതോടെ നിശ്ചിത ഇടവേളകളില്‍ രണ്ട് വീതം വാഹനങ്ങള്‍ കടത്തിവിടാന്‍ പോലീസ് തീരുമാനിച്ചു. നിലയ്ക്കല്‍ വരെയാണ് വാഹനങ്ങള്‍ വിടുന്നത്. തീര്‍ഥാടകരെ പരിശോധിച്ച ശേഷമേ പോലീസ് കടത്തിവിടുകയുള്ളൂ. തിരച്ചറിയല്‍ കാര്‍ഡ് അടക്കം പരിശോധിച്ച ശേഷമാണ് തീര്‍ഥാടകരെ പമ്പയിലേക്ക് അയക്കുന്നത്. എന്നാല്‍ പേര് ചോദിക്കുമ്പോള്‍ അയ്യപ്പന്‍ എന്ന് മാത്രം മറുപടി നല്‍കി തീര്‍ഥാടകര്‍ പ്രതിഷേധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.അമ്പത് വയസ്സ് പിന്നിട്ട 15 വനിതാ പോലീസുകാരെയാണ് സന്നിധാനത്തും വലിയ നടപ്പന്തലിലുമായി നിയോഗിച്ചിരിക്കുന്നത്. നാമജപ പ്രതിഷേധങ്ങളുമായി സ്ത്രീകളുള്‍പ്പെടെയുള്ള തീര്‍ഥാടകര്‍ സംഘടിച്ചാല്‍ അറസ്റ്റ് ചെയ്യാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇന്ന് രാത്രി സന്നിധാനത്ത് ആരേയും തങ്ങാന്‍ അനുവദിക്കില്ല. സന്നിധാനത്ത് ഗസ്റ്റ്ഹൗസുകളില്‍ താമസം അനുവദിക്കില്ല. മുറികള്‍ പൂട്ടി താക്കോല്‍ കൈമാറാന്‍ പോലീസ് ദേവസ്വം, വനം, വൈദ്യുതി, ജല വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 20 കമാന്‍ഡോകളുള്‍പ്പെടെ 2300 പോലീസുകാരാണ് ശബരിമലയില്‍ ചുമതലയിലുള്ളത്. സാധാരണയില്‍ കവിഞ്ഞ് ചിത്തിരയാട്ട പൂജക്ക് ഭക്തരെത്തുന്നത് പോലീസുകാര്‍ക്കടക്കം സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ തീര്‍ഥാടകരായി എത്തുന്നതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ ജാഗ്രതയോടെയാണ് പോലീസിന്റെ നീക്കം. പമ്പയില്‍ നിന്ന് തീര്‍ഥാടകരെ സന്നിധാനത്തേക്ക് എപ്പോള്‍ വിടുമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.

ആയിരക്കണക്കിനാളുകള്‍ ഇരുമുടിക്കെട്ടുമായി സന്നിധാനത്തെത്തുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പലകുറി വ്യക്തമാക്കിയിരുന്നു. ഹിന്ദുഐക്യവേദിയും, ബിജെപിയും, ആര്‍എസ്എസും ഇക്കാര്യം തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ശബരിമല വിഷയത്തില്‍ ബിജെപി സഹന സമരത്തിനാണ് മുന്‍ഗണന കൊടുക്കുന്നതെന്നും സമരം തുടരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പാസ്സാക്കിയ തെറ്റുതിരുത്തല്‍ പ്രമേയം അനുസരിച്ചാണോ സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജനങ്ങളോട് തുറന്ന് പറയണം. എ ബി വാജ്‌പേയിയുടെ കാരുണ്യത്തില്‍ ദേശീയപാര്‍ട്ടി സ്ഥാനം കിട്ടിയ ഒരു പാര്‍ട്ടി നാമാവശേഷമാകാന്‍ പോവുകയാണ്. അയ്യപ്പനെ തൊട്ടുകളിച്ചതിനുള്ള ശിക്ഷയാണ് അതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

https://www.azhimukham.com/newswrap-cpm-media-persons-reports-sabarimala-women-entry-news-says-bjp-leader-writes-saju/

https://www.azhimukham.com/kerala-high-police-security-in-sabarimala-women-entry/

https://www.azhimukham.com/trending-culture-kr-meera-open-letter-sugathakumari-sabarimala-women-entry/

https://www.azhimukham.com/newswrap-will-you-support-mt-vasudevannair-or-g-ramannair-in-sabarimala-women-entry-issue-writes-saju/

https://www.azhimukham.com/trending-sabarimala-women-entry-10-lies-sanghaparivar-propaganda/

Next Story

Related Stories