ട്രെന്‍ഡിങ്ങ്

പിണറായിയുടെ സാമൂഹ്യപരിഷ്‌കരണത്തിന് മുന്നില്‍ ശബരിമല പ്രതിഷേധങ്ങള്‍ തോറ്റു: കാഞ്ച ഐലയ്യ

സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ വര്‍ഗസമരവുമായി ബന്ധിപ്പിക്കുന്നതില്‍ എകെ ഗോപാലനും പി സുന്ദരയ്യയ്ക്കും ശേഷം വിജയകരമായി പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് നേതാവ് പിണറായി ആണെന്ന് കാഞ്ച ഐലയ്യ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് സാമഹ്യ പരിഷ്‌കരണ പ്രവര്‍ത്തനം നടത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് നേതാവാണ് എന്ന് ദലിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച അഭിപ്രായപ്പെട്ടു. സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ വര്‍ഗസമരവുമായി ബന്ധിപ്പിക്കുന്നതില്‍ എകെ ഗോപാലനും പി സുന്ദരയ്യയ്ക്കും ശേഷം വിജയകരമായി പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് നേതാവ് പിണറായി ആണെന്നും കാഞ്ച ഐലയ്യ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ കൈകാര്യം ചെയ്തതിലുള്‍പ്പടെ ഭരണമികവ് തെളിയിച്ച പിണറായി ശബരിമല പ്രശ്‌നം സമുചിതമായി കൈകാര്യം ചെയ്തതിലൂടെ ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്ന നിലയിലും ഉയര്‍ന്നിരിക്കുകയാണ് എന്നും ദ വയറില്‍ എഴുതിയ ലേഖനത്തില്‍ കാഞ്ച ഐലയ്യ പറയുന്നു.

ശബരിമല പ്രശ്‌നത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെ എതിര്‍ത്ത ഹിന്ദുത്വ വര്‍ഗീയ ശക്തികളേയും യാഥാസ്ഥിതിക സമുദായ സംഘടനകളേയും വിജയന്‍ നേരിട്ടത് ലക്ഷക്കണക്കിന് സ്ത്രീകളെ അണിനിരത്തിക്കൊണ്ടാണ്. ദലിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങളുടെയെല്ലാം സജീവമായ പങ്കാളിത്തം ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ പഠിച്ചിട്ടും പരിവര്‍ത്തനമുണ്ടാകാത്ത സവര്‍ണജാതിക്കാര്‍ക്ക് പിണറായി വിജയന്‍ മാതൃകയാണ്.

കേരളത്തിന്റെ നവോത്ഥാന, സാമൂഹ്യപരിഷ്‌കരണ ചരിത്രം ഹ്രസ്വമായി കാഞ്ച ഐലയ്യ പറയുന്നു. ശബരിമല പ്രശ്‌നം വര്‍ഗസമരം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സാമൂഹ്യ-ആത്മീയ പരിഷ്‌കരണ പ്രസ്ഥാനമെന്ന നിലയില്‍ കൂടി വിപുലപ്പെടുത്തി. ഇത്തരത്തിലൊരു പരിവര്‍ത്തനം സാധ്യമാകാതെ വന്നതുകൊണ്ടാണ് ബംഗാളില്‍ സിപിഎമ്മിന്റെ അടിത്തറ തകര്‍ന്നത് എന്നും കാഞ്ച ഐലയ്യ നിരീക്ഷിക്കുന്നു. സിപിഎമ്മിന്റെ കേരള ഘടകം പിണറായി വിജയനെന്ന പുതിയ നവോത്ഥാന നായകനെ സൃഷ്ടിച്ചിരിക്കുന്നതായും ഐലയ്യ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍