ന്യൂസ് അപ്ഡേറ്റ്സ്

തൃപ്തിയെ കൂടുതല്‍ അറിയില്ലെന്ന് മുല്ലപ്പള്ളി; സര്‍വകക്ഷി യോഗത്തില്‍ സിപിഎമ്മും ബിജെപിയും പരസ്പരം പുകഴ്ത്തി

തൃപ്തിക്കെതിരായ പ്രതിഷേധം കോണ്‍ഗ്രസ് മുന്‍കൂട്ടി ചൂണ്ടിക്കാട്ടിയതാണ്. സര്‍വകക്ഷി യോഗത്തില്‍ സിപിഎമ്മും ബിജെപിയും പരസ്പരം പുകഴ്ത്തുകയായിരുന്നു എന്നും മുല്ലപ്പള്ളി ആരോപിച്ചു.

തൃപ്തി ദേശായിയെക്കുറിച്ച് കൂടുതലറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അവര്‍ക്ക് മുമ്പ് കോണ്‍ഗ്രസുമായി ബന്ധമുണ്ടോയെന്നത് ഇപ്പോള്‍ പ്രസക്തമല്ല. തൃപ്തിക്കെതിരായ പ്രതിഷേധം കോണ്‍ഗ്രസ് മുന്‍കൂട്ടി ചൂണ്ടിക്കാട്ടിയതാണ്. സര്‍വകക്ഷി യോഗത്തില്‍ സിപിഎമ്മും ബിജെപിയും പരസ്പരം പുകഴ്ത്തുകയായിരുന്നു എന്നും മുല്ലപ്പള്ളി ആരോപിച്ചു. തൃപ്തിക്ക് കോണ്‍ഗ്രസ് ബന്ധമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. തൃപ്തി മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നയാളാണ്. ചെന്നിത്തല വിചാരിച്ചാല്‍ തൃപ്തിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചയക്കാവുന്നതേയുള്ളൂ എന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍