Top

ശിവദാസൻ 'ശബരിമല ബലിദാനി'യെന്ന് ബിജെപി; തെറ്റിദ്ധാരണ പരത്തരുതെന്ന് പൊലീസ്; പത്തനംതിട്ടയിൽ ഇന്ന് ഹർത്താൽ

ശിവദാസൻ
പത്തനംതിട്ടയിൽ കാണാതായ ശിവദാസൻ എന്ന വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. ശബരിമലയിലെ നിലയ്ക്കലിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങൾക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത് എന്നാരോപിച്ച് ബിജെപി പത്തനംതിട്ടയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നിലയ്ക്കലിൽ നിന്നല്ല ഇദ്ദേഹത്തിന്റെ മൃതദേഹം കിട്ടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ജില്ലാ കമ്മറ്റി പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ.

അടിസ്ഥാനരഹിതമാണെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു, 16,17 തീയതികളിലാണ് യുവതീപ്രവേശവുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾ ഉണ്ടായത്. 19ന് ഇയാൾ ദർശനം കഴിഞ്ഞ് ഇറങ്ങി അക്കാര്യം ഫോണിലൂടെ വീട്ടിലറിയിച്ചിട്ടുണ്ട്. മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം ളാഹയിലാണ്. ലാത്തിച്ചാർജ് നടന്നത് നിലയ്ക്കലും. തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ അയയ്ക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും -ടി നാരായണൻ പറഞ്ഞു.

ശിവദാസ് എന്ന അയ്യപ്പഭക്തനെ പൊലീസ് മർദ്ദിച്ചു കൊന്നു എന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിയണമെന്ന് ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ളാഹയ്ക്ക് സമീപം കമ്പകത്തും വളവിലെ കൊക്കയിലാണ് ശിവദാസനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലയ്ക്കലിൽ നിന്ന് 16 കിലോമീറ്ററോളം അകലെയാണിത്. ശിവദാസന്റേത് അപകടമരണമാണെന്ന് പൊലീസ് അറിയിച്ചു. ശബരിമലയിൽ ദർശനത്തിനു പോയി തിരിച്ചുവരികയായിരുന്നിരിക്കണം ശിവദാസനെന്നാണ് പൊലീസിന്റെ അനുമാനം. പന്തളം മുളമ്പുഴ സ്വദേശിയാണ് മരിച്ചയാൾ. അറുപത് വയസ്സുണ്ട്.

മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബിജെപി നടത്തുന്ന ഹർത്താലിന് ശബരിമല കർമ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബർ പതിനെട്ട് മുതലാണ് ശിവദാസനെ കാണാതായത്. 19ന് ഇദ്ദേഹം വീട്ടിലേക്ക് വിളിച്ചിരുന്നു. ശബരിമലയിൽ അക്രമവും പൊലീസ് നടപടികളുമുണ്ടായത് 16, 17 തിയ്യതികളിലായിരുന്നു. മരിച്ചയാൾ സഞ്ചരിച്ചിരുന്ന മോപ്പഡ് സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു.

'ഈ കൊലയ്ക്ക് ഉത്തരവാദി പിണറായി വിജയൻ'

ശിവദാസിന്റെ 'കൊലയ്ക്ക് ഉത്തരവാദി പിണറായി വിജയനാ'ണെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. അയ്യപ്പധർമം കാക്കാൻ ബലിദാനിയായ ആളാണ് ശിവദാസനെന്ന് ആരോപിച്ച സുരേന്ദ്രൻ അഞ്ചാംതിയ്യതി നട തുറക്കുമ്പോൾ വിശ്വാസികളെ ഇനിയും കൊന്നൊടുക്കുമെന്നും സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

ഈ കൊലയ്ക്കുത്തരവാദി പിണറായി വിജയനാണ്. അയ്യപ്പധർമ്മം കാക്കാൻ ബലിദാനിയായ ശ്രീ ശിവദാസ്, അങ്ങയുടെ വീരബലിദാനം അയ്യപ്പധർമ്മം നിലനിൽക്കുന്നിടത്തോളം കാലം ഓർമ്മിക്കപ്പെടും. ഇനിയും പിണറായി കോപ്പുകൂട്ടുന്നുണ്ട് വിശ്വാസികളെ കൊന്നൊടുക്കാൻ. അഞ്ചാംതീയതി നടതുറക്കുമ്പേൾ ഇതും ഇതിലപ്പുറവും പിണറായിയുടെ പോലീസ് ചെയ്യും. ആയിരങ്ങളെ ഇല്ലാതാക്കിയാലും പിണറായി വിജയന്റെ ഉള്ളിലിരിപ്പ് നടക്കാൻ പോകുന്നില്ല.


മരിച്ച ശിവദാസന്റെ മകൻ ശരത്ത് പൊലീസിന് നൽകിയ പരാതി താഴെ. ഇതിൽ 19-10-2018ന് രാവിലെ എട്ടു മണിക്ക് അച്ഛൻ തന്റെ അമ്മയെ ഫോണിൽ വിളിച്ചതായി പറയുന്നുണ്ട്. അതായത് നിലയ്ക്കൽ അക്രമങ്ങൾ അവസാനിച്ച് രണ്ടുദിവസം പിന്നിട്ടപ്പോൾ.പൊലീസിന്റെ വിശദീകരണം


https://www.azhimukham.com/trending-ns-madhavan-tweet-about-pandalam-palace-trying-for-parenting-on-lord-ayyappa-and-sabarimala/

https://www.azhimukham.com/news-update-sabarimala-women-entry-kerala-high-court-cant-stay-supreme-court-verdict/

Next Story

Related Stories