UPDATES

ജിഷ്ണു പ്രണോയ്, വിനായക്, ഗൌരി… കേരളപ്പിറവി ദിനത്തില്‍ ചില അപ്രിയസത്യങ്ങള്‍ പറയാതെ വയ്യ

രാജ്യത്തിന് മാതൃകയാക്കാന്‍ കഴിയാത്ത ഒട്ടേറെ കാര്യങ്ങളാണ് ഓരോ ദിവസവും നമ്മുടെ നാട്ടിലും സംഭവിക്കുന്നത്; ഇത് ഇനിയെങ്കിലും തിരുത്തപ്പെടേണ്ടതുണ്ട്

ഇന്ന് നവംബര്‍ ഒന്ന്; കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് 61 ആണ്ടുകള്‍ തികയുന്നു. മലയാളികള്‍ ഈ ദിവസം കേരളപ്പിറവിയായി ആഘോഷിക്കുകയും, തങ്ങളുടെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും മഹത്വങ്ങളും മുന്നേറ്റങ്ങളും പ്രത്യേകതകളുമെല്ലാം അഭിമാനത്തോടെ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇന്ത്യയൊട്ടാകെ കലുഷിതമായിക്കൊണ്ടിരിക്കുന്നൊരു സാഹചര്യത്തില്‍ കേരളം, രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും എതിരേയുള്ള ചെറുത്ത് നില്‍പ്പിലൂടെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടുന്നതിനിടയില്‍ കൂടിയാണ് ഈ കേരളപ്പിറവി നാം ആഘോഷിക്കുന്നത്. കേരളം രാജ്യത്തിനു മാതൃക, എന്ന നിലയില്‍ എന്റെ കേരളം ഒന്നാം സ്ഥാനത്ത് എന്ന പ്രചാരണദൗത്യത്തില്‍ മലയാളി ആവേശം കൊള്ളുക കൂടിയാണ്.

ഈ ആവേശത്തിനും ആഘോഷത്തിനും ഒപ്പം കൂടുമ്പോഴും ഇന്നത്തെ പ്രത്യേകദിവസത്തില്‍ ഒരല്‍പ്പം മാറി നിന്ന് ആത്മവിമര്‍ശനത്തിന് തയ്യാറാവുകയാണ് അഴിമുഖം. നവോത്ഥാന മുന്നേറ്റങ്ങളുടെ സാമ്യമിലല്ലാത്ത ചരിത്രകഥകള്‍ പറയുന്ന, ജാതിമത വേര്‍തിരിവുകള്‍ ഇല്ലാതായ, സാക്ഷരതയിലും ആരോഗ്യത്തിലും സമ്പൂര്‍ണത നേടിയ, സാമൂഹികാവകാശങ്ങള്‍ എല്ലാവര്‍ക്കുമൊരുപോലെ എന്ന് പ്രഖ്യാപിക്കുന്ന നമ്മുടെ കേരളത്തില്‍ ഇതുവരെ ശരിയായിട്ടില്ലാത്ത പലതുമുണ്ട്. സംഭവിച്ചു എന്നു പറയുന്ന പല മാറ്റങ്ങളും, വെറും നുണക്കഥകളാണെന്ന് വ്യക്തമാക്കുന്ന നേരുകള്‍ നമുക്ക് മുന്നിലുണ്ട്. കേരളം യഥാര്‍ത്ഥത്തില്‍ ഒന്നാമതാകുന്നത് ഈ പിഴവുകള്‍ കൂടി തിരുത്തപ്പെടുമ്പോഴാണ്. ആരോഗ്യരംഗത്ത്, വിദ്യാഭ്യാസരംഗത്ത്, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍, രാഷ്ട്രീയരംഗത്ത്; അങ്ങനെ മാതൃകയാക്കാന്‍ കഴിയാത്ത തരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അവഗണനകളും തിരിച്ചടികളും പോരായ്മകളും നാം തിരുത്തേണ്ടതുണ്ട് എന്ന് ചില സമീപകാല വാര്‍ത്തകള്‍ ഒരാവര്‍ത്തി കൂടി വായിക്കാന്‍ മുന്നിലേക്ക് വച്ചുകൊണ്ട് അഴിമുഖം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

വിദ്യാഭ്യാസരംഗം
സമ്പൂര്‍ണ സാക്ഷരത; കേരളം എന്നും അഭിമാനം കൊള്ളുന്നത് നമ്മുടെ വിദ്യാഭ്യാസരംഗത്തെയോര്‍ത്താണ്. എന്നാല്‍ ഇതേ രംഗത്ത് ഉണ്ടാകുന്ന അപചയങ്ങള്‍ കേരളത്തിനുണ്ടാക്കി വയ്ക്കുന്ന അപമാനം ചെറുതല്ല; എഴുത്തും വായനയും അറിയുന്നതിനെയല്ല വിദ്യാഭ്യാസം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ വിദ്യാഭ്യാസം ഇന്ന് കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു. അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ ആശങ്കയുളവാക്കുന്ന തരത്തില്‍ തകര്‍ന്നിരിക്കുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളാകട്ടെ കുട്ടികളുടെ കൊലക്കളങ്ങളാകുന്നു. സാമൂഹികപരമായും ബൗദ്ധിക നിലാവരമനുസരിച്ചും മുന്നില്‍ നില്‍ക്കുന്ന ഒരു ജനതയുടെ പക്കല്‍ നിന്നാണ് ഇത്തരം മോശം പ്രവണതകള്‍ ഉണ്ടാകുന്നത്. ഈ വാര്‍ത്തകള്‍ അത് തെളിയിക്കുന്നു.

“പ്രതികരിച്ചു, അതിന് എന്റെ കുഞ്ഞിന്റെ ശവശരീരം എന്റെ കയ്യില്‍ തന്നു”; ഗൗരി നേഘയുടെ കുടുംബം സംസാരിക്കുന്നു

‘എന്റെ മോന്‍ കൊല്ലപ്പെട്ടിട്ട് 90 ദിവസം കഴിഞ്ഞു’; നിസംഗ കേരളമേ കേള്‍ക്കൂ, ഈ അമ്മയുടെ വാക്കുകള്‍

ആരോഗ്യം
ഈയടുത്ത കാലത്ത് നേരിട്ട വെല്ലുവിളികള്‍ക്ക് കേരളം മറുപടി പറഞ്ഞുകൊണ്ടിരുന്നത് ഇവിടുത്തെ ആരോഗ്യസംവിധാനത്തിന്റെ മികവ് ചൂണ്ടിക്കാട്ടിയാണ്. മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തിനും അവകാശപ്പെടാന്‍ ഇല്ലാത്ത നേട്ടങ്ങളാണ് ആരോഗ്യരംഗത്ത് നമുക്ക് ഉള്ളതെന്നു പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് എം ആര്‍ വാക്‌സിനേഷന്‍ പോലുള്ള പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം പോലും കേരളത്തില്‍ ഒരു പരാജയമായി മാറുന്നത്. ചികിത്സ നിഷേധിക്കപ്പെട്ട് രോഗി മരിക്കുന്നതും അഭിമാനകരമായ നേട്ടമല്ല. ലോകം മുഴുവന്‍ സേവനസന്നദ്ധതയുടെ പേരില്‍ അംഗീകരിക്കുമ്പോഴും സ്വന്തം നാട്ടില്‍ മാന്യമായ കൂലിക്കും തൊഴില്‍ സാഹചര്യത്തിനും വേണ്ടി നഴ്‌സുമാര്‍ നടത്തി വരുന്ന നീണ്ടസമരങ്ങളും കേരളത്തിന് എങ്ങനെ അഭിമാനകരമാകും? ആദിവാസി മേഖലകളില്‍ ആരോഗ്യപരിരക്ഷ സൗകര്യങ്ങളുടടെ പോരായ്മകളെക്കുറിച്ച് കഴിഞ്ഞ 61 കൊല്ലമായും നാംചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കുന്നു; ഫലം കാണാതെ. ഈ വാര്‍ത്തകള്‍ അത് ശരിവയ്ക്കുന്നു.

യോഗിയോട് എന്തുപറയും? 59 ശതമാനത്തില്‍ കിതച്ച് സംസ്ഥാനത്തെ എം ആര്‍ വാക്സിനേഷന്‍

അങ്ങയുടെ നല്ല വാക്കുകള്‍ക്ക് നന്ദി, പക്ഷേ ഞങ്ങളും മനുഷ്യരല്ലേ? രാഷ്ട്രപതിക്ക് ഒരു നഴ്‌സിന്റെ തുറന്ന കത്ത്‌

ആദിവാസിക്ക് ഓണത്തിനു ജയ അരി കൊടുത്ത മന്ത്രി അറിഞ്ഞോ അട്ടപ്പാടിയിലെ ശിശുമരണം

സാമൂഹികം
സാമൂഹിക ജീവിതത്തിന് കേരളം ഇന്ത്യക്ക് മാതൃകയാണ്. ഒരു കാലത്ത് ഉണ്ടായിരുന്ന ഉച്ഛനീചത്വങ്ങളെ പോരാടി തോല്‍പ്പിച്ച നവോഥാന ചരിത്രം കേരളത്തിനുണ്ട്. ക്ഷേത്രപ്രവേശന വിളംബരം, അയിത്തോച്ഛാടനം, മൗതസൗഹാര്‍ദ്ദം, ജാതിവ്യത്യാസങ്ങളുടെ ഇല്ലായ്മ എല്ലാം ഇത്തരം നവോഥാന ചരിത്രങ്ങളിലെ അധ്യായങ്ങളാണ്. എന്നാല്‍ ഏതില്‍ നിന്നൊക്കെ മാറി എന്നു നാം പറയുന്നുവോ അവയിലേക്ക് തന്നെ കേരളത്തിന്റെ മന:സ്ഥതി തിരിച്ചുപോയിരിക്കുന്നുവെന്നതിന് സമീപകാല സംഭവങ്ങള്‍ തന്നെ ഉദാഹരണം. ഈ വാര്‍ത്തകള്‍ പറയുന്നതും അതു തന്നെ.

‘പിഴച്ച’ സ്ത്രീകളെ തുരത്തി നാട്ടുകാര്‍; കുളത്തൂപ്പുഴയില്‍ കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ കുടുംബത്തെ നാടുകടത്തി ആള്‍ക്കൂട്ട നീതി

നവോത്ഥാന കേരളത്തിലെ തൊട്ടുകൂടായ്മ; ചെട്ടികുളങ്ങരയിലെ ഈഴവ ശാന്തിക്ക് അയിത്തം

പ്രതിഷേധം ശക്തം; ദലിത് പൂജാരി യദുകൃഷ്ണനെതിരായ സമരത്തിനില്ലെന്ന് യോഗക്ഷേമ സഭ

ക്രമസമാധാനം
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാധാരണ ജനജീവിതം നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴെല്ലാം കേരളത്തില്‍ അങ്ങനെയൊന്നും സംഭവിക്കില്ല എന്ന ആത്മവിശ്വസമാണ് നാം പുലര്‍ത്തിപ്പോരുന്നത്. ക്രമസമാധാന രംഗത്ത് കേരളം വീണ്ടുമൊരു മാതൃകയായി രാജ്യത്തിനു മുന്നില്‍ നില്‍ക്കുകയാണെന്നാണ് നമ്മുടെ അവകാശവാദം. എന്നാല്‍ ഇതേ കേരളത്തില്‍ പൊതുജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷകരാകേണ്ട പൊലീസ് ജനങ്ങളുടെ ജീവനെടുക്കുന്ന കൊലപാതകികളായി മാറുന്നു. ഭരണകൂടം മര്‍ദ്ദകസംഘങ്ങള്‍ക്ക് കൂട്ടിനില്‍ക്കുന്നു. ഉദാഹരണമാണ് ഈ വാര്‍ത്ത.

എന്തു തെറ്റ് ചെയ്തിട്ടാണ് എന്റെ മകനെ നിങ്ങള്‍ ഇടിച്ചു കൊന്നത്? നീതി തേടി വിനായകിന്റെ കുടുംബം സമരത്തിന്

പുതുവൈപ്പുകാര്‍ക്ക് പറയാനുള്ളത്; മോദിയാണോ പിണറായിയാണോ കോര്‍പ്പറേറ്റുകളുടെ സ്വന്തക്കാരന്‍ എന്ന മത്സരമാണിവിടെ

കേരളത്തില്‍ നിന്ന് 20,000 കുട്ടികളെ കാണാതായെന്നറിഞ്ഞിട്ടും ഒരാള്‍ക്കും നെഞ്ചു പൊള്ളുന്നില്ലേ?

രാഷ്ട്രീയം
സ്വതന്ത്ര്യസമരരംഗത്ത് തന്നെ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ, ഒട്ടേറെ പോരാളികളെ സമ്മാനിച്ച ഒരു നാട്. ഇന്ന് ഫാസിസത്തിന്റെ ഭീഷണി രാജ്യം നേരിടുമ്പോള്‍ അതിനെതിരേ ശക്തമായി പ്രതിരോധം തീര്‍ക്കുന്ന രാഷ്ട്രീയവും കേരളത്തിന്റെതാണ്. കേരളത്തിന്റെ രാഷ്ട്രീയം അന്തര്‍ദേശീയതലത്തില്‍പ്പോലും ചര്‍ച്ചയാകുന്നു. ഇന്ത്യയും ഓരോ വിഷയത്തിലും കേരളം എന്തു പറയുന്നുവെന്നു ശ്രദ്ധിക്കുന്നു. അപ്പോഴും കേരള രാഷ്ട്രീയത്തിനുള്ളില്‍ നടക്കുന്ന അധഃപതനങ്ങളെ നാം എങ്ങനെയാണ് മറച്ചുവയ്ക്കുക? ഇതേ കേരളത്തില്‍ തന്നെ കലാലയ രാഷ്ട്രീയം നിരോധിക്കപ്പെടുന്നുവെന്നതും കൂടി ഈ ഘട്ടത്തില്‍ ഗൗരവകരമായി തന്നെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ആസ്തി 92,37,60,033; എന്നിട്ടും കയ്യിട്ടുവാരിയോ മന്ത്രി ചാണ്ടി താങ്കള്‍..

കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് പറയുന്ന കോടതി ഇവര്‍ പറയുന്നത് കൂടി കേട്ടു നോക്കൂ

ശ്രീറാം വെങ്കിട്ടരാമന്‍/അഭിമുഖം: എന്നെ സ്ഥലം മാറ്റാന്‍ കഴിഞ്ഞേക്കും, പക്ഷേ പ്രവര്‍ത്തനശൈലി മാറ്റാന്‍ പറ്റില്ല

കേരള രാഷ്ട്രീയത്തെ മലീമസമാക്കിയ ഉമ്മന്‍ ചാണ്ടിയുടെ ‘വക്രബുദ്ധി’

കോമഡി രക്ഷായാത്ര; ദയനീയമായ തമാശകളും ചിരിച്ചു കൂടാത്ത അപകടങ്ങളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍