ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറം ഫ്‌ളാഷ് മോബ്: സമൂഹമാധ്യമങ്ങളിലെ അശ്ലീല പ്രചരണത്തിനെതിരെ വനിത കമ്മീഷന്‍

Print Friendly, PDF & Email

പെണ്‍കുട്ടികള്‍ക്കെതിരായി ഉയരുന്ന അശ്ലീല പ്രതികരണങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു

A A A

Print Friendly, PDF & Email

മലപ്പുറത്ത് മഫ്ത്ത ധരിച്ച പെണ്‍കുട്ടികള്‍ എയ്ഡ്‌സിനെതിരെ ബോധവല്‍ക്കരണത്തിനായി ഫ്‌ളാഷ് മോബ് നടത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അശ്ലീല പ്രചാരണങ്ങള്‍ക്കെതിരായ സംസ്ഥാന വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്തായി കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ക്യാമ്പയിനില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരെ അശ്ലീല പ്രചാരണങ്ങള്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ അന്വേഷണം നടത്തി സമഗ്രറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടതായി കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

‘മദം’ പൊട്ടലുകളുടെ ‘കൂത്തിച്ചി’ വിളികളെ കുറിച്ച് ഒരു മലപ്പുറത്തുകാരി എഴുതുന്നു

പെണ്‍കുട്ടികള്‍ക്കെതിരായ പ്രതികരണങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപകമാനകരമാണെന്ന് വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍