തൊവരിമല ഭൂസമരം: എംപി കുഞ്ഞിക്കണാരൻ ജയിലിൽ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു

കേസ് പരിഗണനക്കെടുത്ത ഹൈക്കോടതി ജാമ്യാപക്ഷേ പരിഗണിക്കുന്നത് മെയ് 20ലേക്ക് മാറ്റി വെച്ചിരിക്കുയാണ്.

തൊവരിമലയിൽ അറസ്റ്റ് ചെയ്യപ്പെട്ട സമര നേതാക്കളിലൊരാളായ എംപി കുഞ്ഞിക്കണാരൻ ജയിലിൽ നടത്തിവന്നിരുന്ന നിരാഹാരം അവസാനിപ്പിച്ചു. കുടിൽ കെട്ടി ആരംഭിച്ച സമരത്തെ തുടർന്നാണ് പോലീസ്‌ നേതാക്കന്മാരായ എം.പി.കുഞ്ഞിക്കണാരൻ, രാജേഷ് അപ്പാട്ട്, കെജി മനോഹരൻ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്റിൽ വിട്ടത്.

സമരം സംസ്ഥാനത്ത് ശക്തമാക്കാൻ ഭൂസമരക്കാർ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഐക്യ ദാർഡ്യ സമിതിയുടെ കൺവെൻഷന്റെ അഭ്യർത്ഥനയെ തുടർന്നാണ് കുഞ്ഞിക്കണാരൻ നിരാഹാരം അവസാനിപ്പിച്ചത്. വയനാട് തൊവരിമലയിൽ ആദിവാസികളും, ഭൂരഹിതരും കുടിൽ കെട്ടി ആരംഭിച്ച സമരത്തെ തുടർന്നാണ് പോലീസ്‌ നേതാക്കന്മാരെ അറസ്റ്റ് ചെയ്തത്. കീഴ്ക്കോടതികൾ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മെയ് 6ന് ഭൂസമരസമിതിയുടെ കൺവീനറും സി.പി.ഐ(എംഎൽ) റെഡ്സ്റ്റാറിന്റെ കേന്ദ്ര കമ്മിറ്റി അംഗവുമായ എം.പി കുഞ്ഞിക്കണാരൻ ജയിലിൽ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.

വൈത്തിരി സബ്‌ജയിലിൽ നിന്നും നിരാഹാരം പ്രഖ്യാപിച്ചപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു കുഞ്ഞിക്കണാരനെ. ഇവിടെ നിന്ന് പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ജില്ലാ ആശുപത്രിയിലും നിരാഹാര സമരം തുടർന്നു. പത്ത് ദിവസത്തെ നിരാഹാര സത്യാഗ്രഹം മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പി.പി അബൂബക്കർ ജില്ലാ ആശുപത്രിയിൽ നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു.

തൊവരിമല ഭൂസമരത്തിന് പിന്തുണ കൊടുക്കുന്നതിനായാണ് ഐക്യദാർഢ്യ സമിതി രൂപീകരിച്ചിരിക്കുന്നത്. ഡോ. കെഎൻ അജോയ് കുമാർ, അഡ്വ. പി.എ പൗരൻ, ജി ഗോമതി, ഡോ. പിജെ ജെയിംസ്, ചിത്ര, എം കെ ദാസൻ എന്നീ പ്രമുഖരടങ്ങിയ നേതാക്കളുടെ കീഴിൽ സമരം സംസ്ഥാന വ്യാപകമാക്കാനാണ് തീരുമാനം. ഡോ. കെഎൻ അജോയ് കുമാറാണ് സമിതിയുടെ ചെയർമാൻ. ആദ്യപടിയായി മെയ് 18ന് സെക്രട്ടറിയേറ്റ് ധർണ്ണ നടത്തുവാൻ ഐക്യദാർഢ്യ സമിതി തീരുമാനിച്ചിട്ടുണ്ട്. വയനാട് കളക്ടറേറ്റിൽ ഏപ്രിൽ 24 മുതൽ ആരംഭിച്ച രാപ്പകൽ സമരം തുടരും.

കേസ് പരിഗണനക്കെടുത്ത ഹൈക്കോടതി ജാമ്യാപക്ഷേ പരിഗണിക്കുന്നത് മെയ് 20ലേക്ക് മാറ്റി വെച്ചിരിക്കുയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍