Top

പ്രളയ പുനർനിർമാണം: പാർപ്പിട നിർമാണത്തിന് യുഎഇ റെഡ് ക്രസന്റിന്റെ 20 കോടി സഹായം

പ്രളയ പുനർനിർമാണം: പാർപ്പിട നിർമാണത്തിന് യുഎഇ റെഡ് ക്രസന്റിന്റെ 20 കോടി സഹായം
കേരളത്തിലെ പ്രളയ പുനർനിർമാണ പ്രവര്‍ത്തനങ്ങൾക്ക് യുഎഇ റെഡ് ക്രസന്റിന്റെ സഹായമായി 20 കോടി രൂപയുടെ സഹായം ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

തന്റെ യുഎഇ സന്ദർശനത്തിനിടെ അവിടുത്തെ ഭരണാധികാരികളുമായി പ്രളയ പുനർനിർമാണം സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചയിൽ പാർപ്പിട നിർമാണത്തിന് റെഡ് ക്രസന്റിന്റെ സഹായം ലഭ്യമാക്കുമെന്ന് ഉറപ്പ് കിട്ടിയിരുന്നതുമാണ്. റെഡ് ക്രസന്‍റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരാണാപത്രം ഒപ്പിട്ടു. ആദ്യഘട്ടമായുള്ള സഹായമാണിത്. തുടര്‍ന്നും സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്‍റ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം നേരിട്ട മഹാപ്രളയത്തിനു ശേഷമുള്ള പുനർനിർമാണത്തിന് ആവശ്യമായ കൂടുതൽ ഫണ്ട് കണ്ടെത്താൻ ഡവലപ്മെന്റ് കോൺക്ലേവ് സംഘടിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ വിവിധ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന വികസന സംഗമം ജൂലൈ 15നാണ് നടക്കുക. ലോക ബാങ്ക്, ഡെവലപ്മെൻറ് ബാങ്ക്, കെ എസ് ഡബ്ല്യു ബാങ്ക്, ജപ്പാൻ ഏജൻസിയായ ജെയ്‌ക, ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻറർനാഷണൽ ഡെവലപ്മെൻറ്, ഡെവലപ്മെൻറ് ഏജൻസി തുടങ്ങിയവ കോൺക്ലേവിൽ പങ്കെടുക്കും.

സർക്കാരിന്റെ വാര്‍ത്താക്കുറിപ്പ്

സംസ്ഥാനത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് യു.എ.ഇ റെഡ് ക്രസന്‍റ് അതോറിറ്റി ഇരുപത് കോടി രൂപയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

പ്രളയപുനര്‍നിര്‍മാണത്തിന് പണം സമാഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി യു.എ.ഇ. സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പാര്‍പ്പിട നിര്‍മാണത്തിന് റെഡ് ക്രസന്‍റ് സഹായം ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. അതിന്‍റെ ഭാഗമായി ഇന്ന് റെഡ് ക്രസന്‍റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരാണാപത്രം ഒപ്പിട്ടു.


ആദ്യഘട്ടമായുള്ള സഹായമാണിത്. തുടര്‍ന്നും സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്‍റ് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ധാരാണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ യു.എ.ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബി, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, റീബില്‍ഡ് കേരള ചീഫ് എക്സിക്യൂട്ടീവ് ഡോ. വി. വേണു, ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍, പ്രവാസി വ്യവസായി എം.എ. യൂസഫലി എന്നിവരും പങ്കെടുത്തു. 

കേരളത്തിന് നല്‍കുന്ന സഹായത്തിനും പിന്തുണയ്ക്കും യു.എ.ഇ. ഭരണാധികാരികള്‍ക്കും റെഡ് ക്രസന്‍റിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു. 

Next Story

Related Stories