UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂണിവേഴ്സിറ്റി കോളജ്: ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സര്‍വ്വകലാശാലാ പരീക്ഷാ പേപ്പറുകൾ കണ്ടെത്തി

കേസിലെ മറ്റൊരു പ്രതിയായ നിസാമിന് പിഎസ്‌സി പരീക്ഷയിൽ ചില സൗകര്യങ്ങൾ ചെയ്തു കിട്ടിയെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഈ റിപ്പോർട്ട് വരുന്നത്.

യൂണിവേഴ്‍സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് സർവ്വകലാശാലാ പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്ക് ഉത്തരമെഴുതാൻ കൊടുക്കുന്ന പേപ്പറുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. ഏഷ്യാനെറ്റ് ചാനലാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. യൂണിവേഴ്സിറ്റിയിലെ കത്തിക്കുത്ത് സംഭവത്തിലെ ഒന്നാംപ്രതിയാണ് ശിവരഞ്ജിത്ത്.

കേസിലെ മറ്റൊരു പ്രതിയായ നിസാമിന് പിഎസ്‌സി പരീക്ഷയിൽ ചില സൗകര്യങ്ങൾ ചെയ്തു കിട്ടിയെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഈ റിപ്പോർട്ട് വരുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയത് സ്പെഷ്യൽ‌ ബ്രാഞ്ച് അന്വേഷിക്കുമെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെയാണ് യൂണിറ്റ് സെക്രട്ടറി നിസാമിനായി പരീക്ഷാ കേന്ദ്രം പോലും മാറ്റിയെന്ന് ആരോപണമുയർന്നത്. റാങ്ക് ലിസ്റ്റിൽ‌ മുന്നിലെത്തിയ പോലീസിലേക്കുള്ള പിഎസ് സി പരീക്ഷയ്ക്ക് നിസാമിന് ലഭിച്ചത് തിരുവനന്തപുരത്തെ കേന്ദ്രമെന്നാണ് റിപ്പോർട്ട്. സാധാരണ മറ്റ് വിദ്യാർത്ഥികൾക്ക് കണ്ണൂരോ കാസർഗോഡോ സെന്റർ കിട്ടുമ്പോഴാണ് ആറ്റുകാൽ സ്വദേശിയായ നിസാമിന് തിരുവന്തപുരത്ത് തന്നെ സെന്റർ ലഭിച്ചത്.

കോളജിലെ സംഘർഷത്തിനിടെ അഖിലിനെ കുത്തിയ കേസിൽ എട്ട് പ്രതികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസിറങ്ങിയിട്ടുണ്ട്. ഒന്നാംപ്രതി ശിവരഞ്‍ജിത്ത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമർ, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമൽ, ഏഴാം പ്രതി ആദിൽ, എട്ടാം പ്രതി രഞ്ജിത്ത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍