UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതിലും ശബരിമലയുമായി കൂട്ടിക്കുഴക്കരുത്; തുഷാറിനെ തൊട്ടടുത്തിരുത്തി വെള്ളാപ്പള്ളിയുടെ അഭ്യര്‍ത്ഥന

ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണ് താനെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നവോത്ഥാനവുമായി ബന്ധപ്പെട്ട് ആര് യോഗം വിളിച്ചാലും താൻ പോകുമെന്നും അതിനെ ശബരിമലയുമായി കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാ മതിലിൽ അണിചേരാനാണ് എസ്എൻഡിപിയുടെ തീരുമാനം. വനിതാ മതിൽ വിജയിപ്പിക്കാൻ എല്ലാ സഹായവും ചെയ്യാൻ എസ്എൻഡിപി യോഗം കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ടംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഐകകണ്ഠ്യേനയായിരുന്നു തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.

യുവതികളായ വിശ്വാസികൾ ശബരിമലയിൽ പോകില്ലെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അക്കാര്യം യോഗത്തിൽ പ്രത്യേകമായി ചർച്ച ചെയ്യുകയുണ്ടായില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. അതെസമയം യോഗം കൗൺസില്‍ ചേർന്ന് പുറത്തിറങ്ങിയ യോഗം വൈസ് പ്രസിഡണ്ട് ബിഡിജെഎസ്സിന്റെ നിലപാടിനെക്കുറിച്ച് പറയാൻ വിസമ്മതിച്ചു.

എൽഡിഎഫ് പിന്തുണ

അതെസമയം വനിതാ മതിലിന് എൽഡിഎഫിന്റെ പൂർണ പിന്തുണ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എൽഡിഎഫിലെ വിവിധ കക്ഷികളുടെ വനിതാ സംഘടനകൾ വനിതാമതിലിൽ അണിചേരുമെന്ന് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. എട്ടാംതിയ്യതി എല്ലാ ജില്ലകളിലും എൽഡിഎഫ് യോഗം ചേരും.

ബൂത്ത് തലം മുതൽ സൂക്ഷ്മമായ പ്രവർത്തനം നടത്താനാണ് തീരുമാനം. ഡിസംബർ 15നു മുമ്പായി നിയോജകമണ്ഡലം, പ‍ഞ്ചായത്ത്, ബൂത്തുതലം വരെയുള്ള സംഘടനാ പ്രവർത്തനങ്ങൾ ഒന്നിപ്പിക്കും. പഞ്ചായത്ത് തലത്തിൽ വനിതകളുടെ കാൽനട പ്രചാരണ ജാഥ സംഘടിപ്പിക്കും.

മകന്‍ ഹിന്ദുശാക്തീകരണത്തിന്റെ തിരക്കില്‍ നില്‍ക്കുമ്പോഴാണ് അച്ഛന്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇറങ്ങുന്നത്

ശബരിമല: വിമോചന സമരമാണ് ലക്ഷ്യമെങ്കില്‍ എതിര്‍ത്തുതോല്‍പ്പിക്കുമെന്ന് വെള്ളാപ്പള്ളി

ശബരിമലയില്‍ ദളിത് മേല്‍ശാന്തി വേണം; എസ്എന്‍ഡിപി ഇതിനായി പരിശ്രമിക്കും: വെള്ളാപ്പള്ളി നടേശന്‍

ഈഴവരുടെ പ്രതിസന്ധികള്‍; ശബരിമലയില്‍ എസ്എന്‍ഡിപി പിണറായിക്കൊപ്പമോ അമിത് ഷായ്ക്കൊപ്പമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍