ന്യൂസ് അപ്ഡേറ്റ്സ്

‘നടിമാരുടെ നടപടി ധീരം’; അമ്മയ്ക്കെതിരെ ആഞ്ഞടിച്ച് വിഎസ്

‘ഇത്തരം സംഘടനകൾ‌ സിനിമാവ്യവസായത്തിന് നല്ലതല്ല’

നടിയെ ആക്രമിച്ച കേസിൽ സിനിമാ സംഘടനയായ അമ്മയ്ക്കെതിരെ ആഞ്ഞടിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. അംഗങ്ങളുടെ അവകാശങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത സംഘടനയാണ് അമ്മയെന്ന് വിഎസ് പറഞ്ഞു.

ഇത്തരം സംഘടനകൾ‌ സിനിമാവ്യവസായത്തിന് നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ പ്രതിയായി വിചാരണ നേരിടുന്ന ദിലീപിനെ അമ്മ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് രാജിവെച്ചിറങ്ങിയ നടിമാരുടേത് ധീരമായ നടപടിയാണെന്ന് വിഎസ് പ്രശംസിച്ചു.

തികച്ചും സ്ത്രീവിരുദ്ധമായാണ് അമ്മ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞാണ് നടിമാർ രാജിവെച്ച് പുറത്തു പോന്നതെന്ന് വിഎസ് ചൂണ്ടിക്കാട്ടി. ഭാവന, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരാണ് സംഘടനയിൽ നിന്നും രാജി വെച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍