ന്യൂസ് അപ്ഡേറ്റ്സ്

ഗാന്ധിജിയെ അകത്തേക്ക് കയറ്റാതിരിക്കാൻ വേറെ ഇരിപ്പിടം ഉണ്ടാക്കിയവരാണ് തന്ത്രിമാർ; വിഎസ്

ബിജെപി പറയുന്നതാണ് കോൺഗ്രസ്സ് ഏറ്റു പറയുന്നത്.

വൈക്കം സത്യാഗ്രഹകാലത്ത് ഗാന്ധിജിയെയും കൂട്ടരെയും അകത്തേക്ക് കയറ്റാതെ വേറെ ഇരിപ്പിടം ഉണ്ടാക്കിയ കൂട്ടരാണ് തന്ത്രിമാരെന്നും അവരുടെ പിന്മുറക്കാരാണ് ശബരിമലയിൽ സ്ത്രീകളെ ആക്രമിക്കുന്നതെന്നും ഭരണപരിഷ്കാരകമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന് പറഞ്ഞത് സുപ്രീംകോടതിയാണ്, സംസ്ഥാന സർക്കാരല്ല. ബിജെപിക്കാർ ആട്ടിത്തെളിച്ച് കൊണ്ടുനടക്കുന്ന പാവം സ്ത്രീകളോടെങ്കിലും ആർക്കെതിരെയാണ് സമരമെന്ന് പറയണമെന്നും വിഎസ് ആവശ്യപ്പെട്ടു.

സംഘപരിവാർ സംഘടനകളും കേന്ദ്ര സർക്കാരും വർഗീയ ചേരിതിരിവുണ്ടാക്കി സാമൂഹ്യജിവിതം കലുഷിതമാക്കുകയാണെന്ന് വിഎസ് പറഞ്ഞു. വർഗീയ ചേരിതിരിവിലൂടെ അധികാരമുറപ്പിക്കുകയാമ് അവരുടെ ലക്ഷ്യം. പുന്നപ്ര വയലാർ കാലത്തേതു പോലുള്ള ഇടപെടൽ നടത്തേണ്ട സാഹചര്യം നിലവിലുണ്ട്.

കോൺഗ്രസ്സ്, ബിജെപിയുടെ ബിടീമായി മാറിയ കാഴ്ചയാണ് ശബരിമലയിൽ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി പറയുന്നതാണ് കോൺഗ്രസ്സ് ഏറ്റു പറയുന്നത്. അരുവിപ്പുറം പ്രതിഷ്ഠ നടത്തി അനാചാരങ്ങൾ ലംഘിച്ച മണ്ണിൽ നിന്ന് ഇങ്ങനെയൊക്കെ പറയാൻ നാണമില്ലേ കൊൺഗ്രസ്സിന്. രണ്ടാം വിമോചനസമരത്തിനാണ് അവരുടെ ശ്രമമെന്നും വിഎസ് ആരോപിച്ചു. പുന്നപ്ര-വയലാർ സമരത്തിന്റെ 72-ാം വാർഷികവാരാചരണത്തിന് പറവൂർ രക്തസാക്ഷിനഗറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാന്ധിയെ അവര്‍ വരാന്തയിലിരുത്തിയിട്ട് വര്‍ഷം 93 കഴിഞ്ഞു; തന്ത്രികളുടെ ജാതിഗര്‍വ്വിന് ഇന്നും ശമനമില്ല

ശബരിമലയില്‍ നൂറ്റാണ്ടുകളുടെ അവകാശവാദം ഉന്നയിക്കുന്ന താഴമണ്‍ തന്ത്രിമാര്‍ ആരാണ്? രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബമാണോ?

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍