ന്യൂസ് അപ്ഡേറ്റ്സ്

ലോകബാങ്ക് സംഘം നാളെയത്തും; ഉദാര വ്യവസ്ഥയിൽ കടം കിട്ടുമോയെന്ന് കേരളം

പലിശനിരക്കിലെ ഇളവിനൊപ്പം കാലയളവിലെ ഇളവും കേരളം ആവശ്യപ്പെട്ടേക്കും. തിരിച്ചടവ് കാലാവധി കൂട്ടിക്കിട്ടേണ്ട പരിതസ്ഥിതിയിലാണ് കേരളമിപ്പോഴുള്ളത്.

പ്രളയക്കെടുതിയിൽ പെട്ട കേരളത്തെ പുനർനിർമിക്കുന്നതിന് ലോകബാങ്കിന്റെ സഹായം തേടാൻ കേരളം നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെടുതികൾ വിലയിരുത്താൻ ലോകബാങ്ക് പ്രതിനിധികൾ നാളെ കേരളം സന്ദർശിക്കും.

3000 കോടി രൂപയുടെ കടമാണ് കേരളം ലോകബാങ്കിൽ നിന്ന് ആഗ്രഹിക്കുന്നത്. ഇത് ഉദാരവ്യവസ്ഥയിൽ നൽകണമെന്ന ആവശ്യവും മുമ്പോട്ടു വെക്കും. പ്രളയക്കെടുതിയിൽ അമ്പേ തകർന്നു കിടക്കുന്ന കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് താങ്ങാവുന്ന കാര്യമല്ല ഉയർന്ന പലിശാനിരക്ക്. ഇക്കാര്യം ലോകബാങ്കിനെ ബോധ്യപ്പെടുത്താനാകും എന്ന പ്രതീക്ഷയിലാണ് കേരളം.

പലിശനിരക്കിലെ ഇളവിനൊപ്പം കാലയളവിലെ ഇളവും കേരളം ആവശ്യപ്പെട്ടേക്കും. തിരിച്ചടവ് കാലാവധി കൂട്ടിക്കിട്ടേണ്ട പരിതസ്ഥിതിയിലാണ് കേരളമിപ്പോഴുള്ളത്.

കേന്ദ്രത്തിൽ നിന്നുള്ള സഹായം ലഭ്യമാക്കാൻ പരിശ്രമം തുടരുന്നുണ്ട് സംസ്ഥാന സർക്കാർ. നാളെ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻരാധാകൃഷ്ണനും ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് ആദിയയും സംസ്ഥാനം സന്ദർശിക്കുന്നുണ്ട്. ഇരുപതിനായിരം കോടിയിലധികം രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വലിയ സംഖ്യ കേന്ദ്രത്തിൽ നിന്നും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. 1500 കോടി രൂപ കിട്ടാനിടയുണ്ടെന്ന് വിലയിരുത്തലുകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍