TopTop
Begin typing your search above and press return to search.

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ്; എട്ട് പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ്; എട്ട് പേർക്ക് രോഗം ഭേദമായി

കേരളത്തിൽ ഇന്ന് 11 പേർക്ക് കൂടി കൊവിഡ് 19 (കൊറോണ വൈറസ്) സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കാസറഗോഡ് 6, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗം ഇന്നും നാളെയും ഉണ്ടായിരിക്കില്ലെന്നും അതിനാൽ ഇതിന് ശേഷമുള്ള പതിവ് വാർത്താസമ്മേളനങ്ങൾ ഉണ്ടായിരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു.

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേർ (കൊല്ലം, ആലപ്പുഴ, കാസറഗോഡ്). കൊല്ലം പുനലൂർ സ്വദേശിക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും നിസാമുദ്ദീൻ മർക്കസിലെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അഞ്ച് പേർ ദുബായിൽ നിന്നും (കാസറഗോഡ് 3, കണ്ണൂർ 1, എറണാകുളം 1) ഒരാൾ നാഗ്പൂരിൽ നിന്നും (പാലക്കാട്) എത്തിയതുമാണ്. 254 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. എട്ട് പേർ രോഗമുക്തി നേടി. കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. കാസറഗോഡ് ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 124 ആയി ഉയർന്നു.

ഇതുവരെ 50 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു. 306 പേർക്കാണ് ഇതുവരെ കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. 1,71,355 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.


Next Story

Related Stories