TopTop
Begin typing your search above and press return to search.

കേരളത്തിൽ ഇന്ന് 42 പേർക്ക് കോവിഡ്, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച ദിവസം

കേരളത്തിൽ ഇന്ന് 42 പേർക്ക് കോവിഡ്, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച ദിവസം

കേരളത്തിൽ ഇന്ന് 42 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കണ്ണൂർ- 12, മലപ്പുറം 4, പാലക്കാട് 5, കോഴിക്കോട്- 5, കോട്ടയം- 2, തൃശ്ശൂർ- 4, കൊല്ലം- 1, കാസറഗോഡ് 7, പത്തനംതിട്ട- 1, വയനാട്- 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ വന്ന ദിവസമാണിത്. മാര്‍ച്ച് 27നാണ് ഇതിന് മുമ്പ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 39 പേര്‍ക്കാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. 732 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 219 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കണ്ണൂർ, മലപ്പുറം ജില്ലകളിൽ 36 പേരും പാലക്കാട് ജില്ലയിൽ 26 പേരും കാസറഗോഡ് 21 പേരും കോഴിക്കോട് 19 പേരുമാണ് ചികിത്സയിലുള്ളത്. ഇന്ന് 162 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

17 പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്ന് വന്ന 21 പേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്ന് വന്ന രണ്ട് പേർക്കും ആന്ധ്രപ്രദേശിൽ നിന്ന് വന്ന ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇന്നലെ പ്രസവിച്ച ആദിവാസി യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 84258 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 83649 പേര്‍ വീടുകളിലും 609 പേര്‍ ആശുപത്രികളിലും. ഇതുവരെ 51310 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 49535 പേരുടെ ഫലം നെഗറ്റീവ് ആണ്. 28 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ബാക്കിയുള്ള എസ്എസ്എൽസി, ഹയർസെക്കണ്ടറി, വി എച്ച് എസ് ഇ പരീക്ഷകൾ നടത്തും. പരീക്ഷയുടെ ക്രമീകരണങ്ങള്‍ ഏകാപിപ്പിക്കാന്‍ വാര്‍ റൂം ഉണ്ടാകും. ലക്ഷദ്വീപ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ ആവശ്യമായ ക്രമീകരണങ്ങളൊരുക്കി. സംസ്ഥാനത്തെ സ്കൂളുകൾ അഗ്നിശമന സേന വൃത്തിയാക്കും. സാനിറ്റൈസറും സോപ്പും ഉറപ്പാക്കും. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും. ഉത്തര കടലാസ് ഏഴ് ദിവസം പരീക്ഷാകേന്ദ്രങ്ങളില്‍ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ കുട്ടികള്‍ കുളിച്ച് ദേഹം വൃത്തിയാക്കിയ ശേഷം മാത്രമേ വീട്ടുകാരുമായി സമ്പര്‍ക്കം പുലര്‍ത്താവൂ. തെര്‍മല്‍ സ്‌ക്രീനിംഗിനായി പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് 5000 ഐ ആര്‍ തെര്‍മോമീറ്ററുകള്‍ വാങ്ങും. മാസ്കും അറിയിപ്പും വീടുകളിലെത്തിക്കും.

സ്കൂളുകളിൽ റെഗുലർ ക്ലാസ് തുടങ്ങുന്നത് വരെ ഓൺലൈൻ ക്ലാസുകൾ നടത്തും. വിക്ടേഴ്സ് ചാനൽ, റേഡിയോ തുടങ്ങിയവ വഴിയും അധ്യയന പരിപാടികളുണ്ടാകും.

റമദാൻ സമയമായതിനാൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 മണി വരെ തുറക്കാം. ഞായറാഴ്ചയാണ് പെരുന്നാൾ എങ്കിൽ ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കും.

പൊലീസിന് ഭാരം കുറഞ്ഞ ഫെയ്സ് ഷീൽഡുകൾ നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. 2000 ഫെയ്സ് ഷീൽഡുകൾ ലഭ്യമാക്കി. മഴക്കോട്ടുകൾ പിപിഇ കിറ്റുകളായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ സഹായത്തോടെ പൊലീസ് ആവിഷ്കരിച്ചിട്ടുണ്ട്.



Next Story

Related Stories