TopTop
Begin typing your search above and press return to search.

കേരളത്തിൽ ഇന്ന് 7789 പേർക്ക് കോവിഡ്, ആകെ മരണം 1067

കേരളത്തിൽ ഇന്ന് 7789 പേർക്ക് കോവിഡ്, ആകെ മരണം 1067

കേരളത്തിൽ ഇന്ന് 7789 പേർക്ക് കോവിഡ്. 23 പേർ കോവിഡ് മൂലം മരിച്ചു. 7082 പേർ രോഗമുക്തി നേടി. 6486 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഉറവിടമറിയാത്ത 1049 കേസുകളാണുള്ളത്. 128 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു. 3.10 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 3,10,140 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതുവരെ 1067 പേരാണ് സംസ്ഥാത്ത് കോവിഡ് മൂലം മരിച്ചത്. 2.15 ലക്ഷത്തിലധികം പേർ ഇതുവരെ രോഗമുക്തി നേടി. 2,15,149 പേർക്കാണ് ഇതുവരെ കോവിഡ് രോഗം ഭേദമായത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതൽ രൂക്ഷമായിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ കേസുകൾ കുറയുണ്ട്. 24 മണിക്കൂറിനിടെ 50,154 സാമ്പിളുകളാണ് പരിശോധിച്ചത്. 2,49,001 പേർ വീടുകളിലും 25,671 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

10 ലക്ഷത്തിൽ 31 പേരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരിക്കുന്നത്. ദേശീയ ശരാശരിയേക്കാൾ കുറവാണ് സംസ്ഥാനത്തിന്റെ മരണനിരക്ക്. രാജ്യത്ത് 10 ലക്ഷത്തിൽ 106 പേരാണ് കോവിഡ് മൂലം മരിക്കുന്നത്. അതേസമയം രോഗവ്യാപന നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടിയിട്ടുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ രോഗബാധ കൂടിയിട്ടുണ്ട്. 15.53 ശതമാനമാണ് ഇന്നത്തെ പോസിറ്റീവിറ്റി റേറ്റ്.

ആലപ്പുഴയിൽ ഞായറാഴ്ച മുതൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഹൗസ് ബോട്ടുകൾക്ക് പ്രവർത്തിക്കാം. വലിയ ഹൗസ് ബോട്ടുകളിൽ 10 പേരിൽ കൂടുതൽ പാടില്ല.

കാസറഗോഡ് തെയ്യത്തിന് അനുമതി നൽകി. ഒരു സ്ഥലത്ത് ഒരു ദിവസം ഒരു തെയ്യം മാത്രം.

ശബരിമല തീർത്ഥാടനം കോവിഡ് പ്രോട്ടോക്കോളിന് അനുസൃതമായി വേണം. മല കയറുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. അല്ലാത്തപ്പോൾ വേണം. ശബരിമലയിൽ മൂന്നിടത്ത് ആശുപത്രി സംവിധാനങ്ങളൊരുക്കും. വടശ്ശേരിക്കര, എരുമേലി വഴി മാത്രം പ്രവേശനം അനുവദിക്കും.

ജില്ല തിരിച്ചുള്ള പോസിറ്റീവ ് കേസ് കണക്ക്:

കോഴിക്കോട് 1264

എറണാകുളം 1209

തൃശൂര്‍ 867

തിരുവനന്തപുരം 679

കണ്ണൂര്‍ 557

കൊല്ലം 551

ആലപ്പുഴ 521

കോട്ടയം 495

മലപ്പുറം 447

പാലക്കാട് 354

കാസറഗോഡ് 311

പത്തനംതിട്ട 248

ഇടുക്കി 143

വയനാട് 143

ജില്ല തിരിച്ചുള്ള നെഗറ്റീവ് കേസുകൾ:

മലപ്പുറം 1010

കൊല്ലം 794

തിരുവനന്തപുരം 775

എറണാകുളം 719

കോഴിക്കോട് 685

കണ്ണൂര്‍ 650

തൃശൂര്‍ 550

ആലപ്പുഴ 465

പാലക്കാട് 441

പത്തനംതിട്ട 302

കാസറഗോഡ് 270

കോട്ടയം 178

ഇടുക്കി 124

വയനാട് 119


Next Story

Related Stories