TopTop
Begin typing your search above and press return to search.

എസ്എസ്എൽസിക്ക് 98.82% വിജയം, 41906 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്, 637 സർക്കാർ സ്കൂളൂകൾക്ക് 100% വിജയം

എസ്എസ്എൽസിക്ക്  98.82% വിജയം,  41906 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്, 637 സർക്കാർ സ്കൂളൂകൾക്ക് 100% വിജയം

4,27,092 പേരാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതിൽ 4,17,101 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 98.82 ആണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.17 കൂടുതൽ. 41906 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 37304 ആയിരുന്നു. ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള റവന്യൂ ജില്ല - 99.71 ശതമാനമുള്ള പത്തനംതിട്ടയാണ്. ഏറ്റവും കുറവ് 95.04 ശതമാനമുള്ള വയനാട്. ഏറ്റവും കൂടിയ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട് - 100 ശതമാനം വിജയം. ഏറ്റവും കുറവ് വയനാട് വിദ്യാഭ്യാസ ജില്ല - 95.54 ശതമാനം. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവർ കൂടുതൽ. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചത്.

കോവിഡ് മൂലം മാറ്റിവച്ച് പരീക്ഷകൾ ലോക്ക് ഡൗണിനിടെ എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയില്‍ നടത്തിയിരുന്നു. തമിഴ് നാടും തെലങ്കാനയും അടക്കമുള്ള സംസ്ഥാനങ്ങളും സിബിഎസ്ഇയും ബാക്കിയുള്ള പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. വിദ്യാര്‍ത്ഥികളെയെല്ലാം പാസാക്കുകയാണ് ചെയ്തത്. ഇത്തവണ മോഡറേഷൻ ഉണ്ടായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 1837 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഇതിൽ 637 എണ്ണം സർക്കാർ സ്കൂളുകളും 796 എണ്ണം എയ്ഡഡ് സ്കൂളുകളുമാണ്. ഗൾഫിലെ 9 സ്കൂളുകളിലായി 592 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. 98.32 ആണ് ഗൾഫിലെ വിജയശതമാനം. പ്ലസ് വൺ അഡ്മിഷൻ നടപടികൾ മുൻ വർഷത്തേത് പോലെ ഓൺലൈനായി നടക്കുമെന്ന് മന്ത്രി അറിയിച്ചു.

കോവിഡിനെ തുടർന്ന് പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സേ പരീക്ഷയെഴുതാം. പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.




Next Story

Related Stories