TopTop

47 അംഗ കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചു - 12 വൈസ് പ്രസിഡൻ്റുമായും 34 ജനറൽ സെക്രട്ടറിമാരും

47 അംഗ കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചു - 12 വൈസ് പ്രസിഡൻ്റുമായും 34 ജനറൽ സെക്രട്ടറിമാരും

12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരും ഒരു ട്രഷററുമായി 47 അംഗ കെപിസിസി ഭാരവാഹിപ്പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. പി സി വിഷ്ണുനാഥും, ജോസഫ് വാഴക്കന്‍, കെ പി ധനപാലന്‍, സി പി മുഹമ്മദ്, ടി സിദ്ദിഖ്, ശരത്ചന്ദ്ര പ്രസാദ്, പദ്മജ വേണുഗോപാല്‍ തുടങ്ങിയ 12 പേരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. പാലോട് രവിയും തമ്പാനൂർ രവിയും കെ പി അനിൽ കുമാറും കെ ശിവദാസൻ നായരും അടക്കമുള്ളവർ ജനറൽ സെക്രട്ടറിമാരുടെ കൂട്ടത്തിലുണ്ട്. കെ കെ കൊച്ചുമുഹമ്മദ് ആണ് ട്രഷറർ. ആദ്യ ഘട്ട പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പട്ടിക ഫെബ്രുവരി 10ന് പ്രഖ്യാപിക്കും. സെക്രട്ടറിമാരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമാണ് രണ്ടാം പട്ടികയിലുണ്ടാവുക. തൽക്കാലം വർക്കിംഗ് പ്രസിഡൻ്റുമാരെ നിയോഗിച്ചിട്ടില്ല. നേരത്തെ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷുമടക്കം ആറ് പേരാണ് വർക്കിംഗ് പ്രസിഡൻ്റുമാരായി ഉണ്ടായിരുന്നത്.

വർക്കിംഗ് പ്രസിഡൻ്റ് ആയി പരിഗണിക്കരുത് എന്ന് ആവശ്യപ്പെട്ട് വി ഡി സതീശനും വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഭാരവാഹിയായി പരിഗണിക്കരുത് എന്ന് ആവശ്യപ്പെട്ടും വി ഡി സതീശനും ടി എൻ പ്രതാപനും എഐസിസിക്ക് കത്ത് നൽകിയിരുന്നു. കെപിസിസിയുടെ ജംബോ പട്ടിക, പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയെ അപമാനിക്കുന്നതാണ് എന്ന് പറഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയാണ് ഇരുവരും ഭാരവാഹിത്വങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഒരാൾക്ക് ഒരു പദവി മാത്രമേ പാടൂ എന്നും ജനപ്രതിനിധികളെ ഭാരവാഹികളായി പരിഗണിക്കരുത് എന്നും എംഎൽഎയായ സതീശനും എംപിയായ പ്രതാപനും ആവശ്യപ്പെട്ടിരുന്നു.










Next Story

Related Stories