TopTop
Begin typing your search above and press return to search.

കേരളത്തിന് ഒന്നര കോടി രൂപയുടെ സഹായം എത്തിച്ച് അല

കേരളത്തിന് ഒന്നര കോടി രൂപയുടെ സഹായം എത്തിച്ച് അല

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് അമേരിക്കന്‍ മലയാളികളുടെ കലാ സാംസ്‌കാരിക സംഘടനയായ അല (ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക) ഒന്നര കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്ന സാഹചര്യത്തിലാണ് കേരളവുമായി കൈകോര്‍ത്ത് അല മുന്നോട്ട് വന്നത്. അമേരിക്കയിലെ കെയര്‍ ആന്റ് ഷെയര്‍ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് അല മെയ് ഒമ്പതിനാണ് സഹായ നിധി ആരംഭിച്ചത്. ഇതിലൂടെ സമാഹരിച്ച തുകയുപയോഗിച്ചാണ് കേരളത്തിന് വേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങി അയച്ചത്. മെയ് മുപ്പത്തിയൊന്നിനകം ഒരു ലക്ഷം ഡോളര്‍ എന്ന ലക്ഷ്യവുമായി തുടങ്ങിയ സഹായ നിധിക്ക് വലിയ പിന്തുണയാണ് അമേരിക്കന്‍ മലയാളികളില്‍ നിന്നും 'ഗാമ' ഉള്‍പ്പടെയുള്ള മലയാളി കൂട്ടായ്മകളില്‍ നിന്നും ലഭിച്ചത്.

കേരളത്തിന് ഒന്നാം ഘട്ടമായി, പത്തുലിറ്ററിന്റെ 35 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റഴ്‌സ്, 3500 ഫിംഗര്‍ പള്‍സ് ഓക്സിമീറ്റേഴ്സ്, 1000 ഓക്സി ഫ്ലോ മീറ്റേഴ്സ്, 75000 KN95 റെസ്പിറേറ്റേഴ്സ്, 5500 PPE കിറ്റ്സ്, 1000 നേസല്‍ കാനുള, 500 നോണ്‍ ബ്രീതര്‍ മാസ്‌ക്, 100 വെന്റിലേറ്റര്‍ ടൂബിങ്സ്, 500 ഇന്‍ലൈന്‍ സക്ഷന്‍ കത്തീറ്റര്‍ എന്നിവ വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിച്ചു. മൂന്നു ആഴ്ചത്തെ അലയുടെ പ്രവര്‍ത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് ഇത്രയും വേഗത്തില്‍ ഇത്രയധികം ഉപകരണങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കണ്ടെത്തി കേരളത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതെന്ന് അലയുടെ പ്രസിഡന്റ് ഷിജി അലക്‌സും സെക്രട്ടറി കിരണ്‍ ചന്ദ്രനും അറിയിച്ചു. രണ്ടാം ഘട്ട ഉപകരണങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ അവ കേരളത്തില്‍ എത്തിക്കുമെന്നും സംഘടന ഉറപ്പ് നല്‍കിയിട്ടുണ്ട്, ഈ പിന്തുണയ്ക്ക് ആരോഗ്യവകുപ്പിന്റെ നന്ദി അറിയിക്കുന്നതായി മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

അഞ്ചു ദിവസം കൊണ്ടാണ് സംഘടന ഒരു ലക്ഷം ഡോളര്‍ സമാഹരിച്ചത്. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന വിധം ഫേസ്ബുക്ക്, ഗോഫണ്ട്മീ, കോര്‍പറേറ്റ് മാച്ചിങ് എന്നിവവഴിയാണ് ധനസമാഹരണം നടത്തിയത്. മെയ് മുപ്പത്തിയൊന്നിന് സഹായനിധി ഒന്നരലക്ഷം ഡോളര്‍ കവിഞ്ഞു. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന KMSCL, ആരോഗ്യ സുരക്ഷാ മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി ആശയവിനിമയം നടത്തിയാണ് അടിയന്തിര ആവശ്യമുള്ള ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കിയത്. രണ്ടാം ഘട്ടമായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഇവയും നാട്ടിലേക്ക് എത്തുമെന്നും അല ഭാരവാഹികള്‍ അറിയിച്ചു.


Next Story

Related Stories