TopTop
Begin typing your search above and press return to search.

അലനേയും താഹയേയും വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

അലനേയും താഹയേയും വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ അലന്‍ ഷുഹെയ്ബിനേയും താഹ ഫസലിനേയും കസ്റ്റഡിയില്‍ വിട്ടകിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. ഇരുവരുടേയും ഫോണുകള്‍, ലാപ് ടോപ്പുകള്‍ എന്നിവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോര്‍ട്ടുമായിട്ടായിരിക്കും അപേക്ഷ നല്‍കുക. ഇരുവരും സിപിഐ മാവോയിസ്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നും വനത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുടെ നഗരത്തിലെ കണ്ണികളാണെന്നുമാണ് പൊലീസിന്റെ ആരോപണം.

അലനും താഹയും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനിരിക്കെ പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ ശ്രമം. അതേസമയം അലനും താഹയ്ക്കും കോഴിക്കോട് ജില്ലാ ജയിലില്‍ സുരക്ഷാ ഭീഷണിയില്ലെന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റേണ്ട കാര്യമില്ലെന്നുമുള്ള നിലപാടിലാണ് ജയില്‍ വകുപ്പ്.

Next Story

Related Stories