പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയ നടപടിക്കെതിരെ രംഗത്തെത്തിയ ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയില്‍ സംസാരിക്കവെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. സംസ്ഥാന നിയമസഭയ്ക്ക് മേല്‍ റെസിഡന്റുമാര്‍ ഇല്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ഗവര്‍ണര്‍ രംഗത്തെത്താന്‍ ആരംഭിച്ചതിന് പിന്നാലെയാണ് പിണറായിയുടെ പ്രതികരണം.
എന്നാല്‍, ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്ശന്നം ഉന്നയിച്ച മുഖ്യമന്ത്രി യോജിച്ചുള്ള പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്മാറിയ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായി വിമര്‍ശനമാണ് ഉന്നയിച്ചത്. സംസ്ഥാനം സഘടിപ്പിച്ച സത്യഗ്രഹത്തോട് സഹകരിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ തീരുമാനം, ഏറെ സന്തോഷം പകരുന്നതായിരുന്നു. എന്നാല്‍ ചില ഇടുങ്ങിയ ചിന്താഗതിക്കാര്‍ അതിനെതിരെ രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് പ്രതിഷേധം നടത്താം. എന്നാല്‍ കൂട്ടായി പ്രതിഷേധിക്കുന്നതാണ് ഉത്തമം എന്ന് തിരിച്ചറിഞ്ഞായിരുന്നു നീക്കമെന്നും സംയുക്ത സമരത്തിനെതിരെ നിലപാട് എടുത്ത കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ലക്ഷ്യം വച്ച് മുഖ്യന്ത്രി പറഞ്ഞു.
സംയുക്ത സമരത്തിന് ശേഷമുള്ള പ്രവര്ത്തവനങ്ങള്ക്ക് പിന്നീട് തിരിച്ചടിയായത് പ്രതിപക്ഷത്തെ അനൈക്യമായിരുന്നു. പിന്നീട് പലതവണ യോജിച്ച സമരത്തെ കുറിച്ച് ആലോചിക്കാന്‍ പ്രതിപക്ഷ നേതാവിനെ ബന്ധപ്പെട്ടു. എന്നാല്‍ പിന്നീട് സഹകരണം ഉണ്ടായില്ല. രാജ്യത്തിന് വേണ്ടി ഒന്നിച്ച് നില്‍ക്കേണ്ട സമയത്തായിരുന്നു ഈ നിസ്സഹകരണം.
എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ച് നില്‍ക്കണമെന്ന് തന്നെ താന്‍ ഇപ്പോഴും അഭ്യര്‍ത്ഥിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒന്നായി നീങ്ങുമ്ബോള്‍ ഒരു വിഭാഗത്തെ മാത്രമേ മാത്രമേ മാറ്റി നിര്‍ത്തേണ്ടതുള്ളൂ, അത് തീവ്രവാദികളെയാണ്," എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തടങ്കല്‍ പാളയങ്ങളും കേരളത്തിലുയരില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
" രാജ്യത്ത് പശുവിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ നടന്ന കൊലക നടപ്പോള്‍ പോലും ഇവിടെയുള്ള ഭരണ കര്‍ത്താക്കള്‍ അപലപിച്ചില്ല. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് മതനിരപേക്ഷത ഇല്ലാതാക്കി മതാധിഷ്ഠിത രാഷ്ട്രം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണ്. ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ ചെയ്യുന്നതാണ് ആര്‍എസ്എസ് ഇവിടെ ചെയ്യുന്നത്. മുസ്ലീമിന്റെ വിവാഹ മോചനകാര്യം മാത്രം ക്രിമിനല്‍ നിയമത്തില്‍ പെടുത്തി മുത്തലാഖ് നിയമം കൊണ്ടുവന്നു. എന്നാല്‍ മറ്റ് വിവാഹ മോചനങ്ങള്‍ സിവില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ മുന്നോടിയുള്ള നടപടിയാണിത്. ആര്‍എസ്എസിന്റെ നിയമമാണ്. ആര്‍എസ്എസിന്റെ നിയമം കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല. ഈ കേരളം മതനിരപേക്ഷതയുടെ കോട്ടയാണ്. ഒരു വര്‍ഗീയ ശക്തിക്കും അത് തകര്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.