TopTop
Begin typing your search above and press return to search.

'കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വെ താഴോട്ട് ചെരിവുളളത്, സുരക്ഷിതമല്ല,' 2011 ല്‍ റിപ്പോർട്ട് കിട്ടിയിട്ടും വ്യോമയാന മന്ത്രാലയം അവഗണിച്ചു

കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വെ  താഴോട്ട് ചെരിവുളളത്, സുരക്ഷിതമല്ല, 2011 ല്‍ റിപ്പോർട്ട് കിട്ടിയിട്ടും വ്യോമയാന മന്ത്രാലയം അവഗണിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെയില്‍ അപകടം പതിയിരിക്കുന്നുണ്ടെന്ന് കാണിച്ച് 2010 ല്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ല. 10 വര്‍ഷം മുമ്പ് സമര്‍പ്പിക്കപ്പെട്ട് റിപ്പോര്‍ട്ടിന് പുറമെ കഴിഞ്ഞ വര്‍ഷവും റണ്‍വെയിലെ അപകടം സാധ്യത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. എന്നാൽ വ്യോമയാന മന്ത്രാലയവും വിമാനത്താവള അധികൃതരും മുന്നറിയിപ്പ് റിപ്പോർട്ടുകൾ അവഗണിക്കുകയായിരുന്നു

2011 ല്‍ സിവില്‍ എവിയേഷന്‍ അഡൈ്വസറി കമ്മിറ്റി അംഗം ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥനാണ് കരിപ്പൂരിൽ പതിയിരിക്കുന്ന അപകട ഭീഷണിയെകുറിച്ച് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. 2011 ജൂണ്‍ 17 അദ്ദേഹം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ക്കും അഡൈ്വസറി കമ്മിറ്റി ചെയര്‍മാനും അയച്ച കത്തില്‍ റണ്‍വെയിലെ അപകടങ്ങളെക്കുറിച്ച് വിശദമാക്കുന്നുണ്ട്. മംഗലാപുരം അപകടത്തിന് ശേഷമായിരുന്നു അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. വിമാനത്തിന് അനൂകുലമായി കാറ്റുണ്ടാകുകയും മഴപെയ്യുകയും ചെയ്യുന്ന അവസരങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെ അപകടം പിടിച്ചതാണെന്ന് അദ്ദേഹം ആ കത്തില്‍ പറയുന്നു. 2010 ല്‍ കോഴിക്കോട് വിമാനത്താവളം സംബന്ധിച്ച അരുണ്‍ റാവു കണ്ടെത്തിയ കാര്യങ്ങളില്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതായത് 2010 ല്‍ തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിമിതികളെ സംബന്ധിച്ച് അധികൃകരുടെ പക്കല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്ന് വ്യക്തം. വിമാനത്താവളത്തില്‍ ആവശ്യത്തിന് റണ്‍വെ എന്റ് സേഫ്റ്റി ഏറിയ (റീസ) ഇല്ലെന്നായിരുന്നു മോഹന്‍ രംഗനാഥന്റെ കത്തിലെ പ്രധാന പരമാര്‍ശം. റണ്‍വെ മേഖലയുടെ നീളമെന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ പകുതി മാത്രമെ ഉള്ളൂവെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും പൈലറ്റുമാരും എയര്‍ലൈന്‍സ് അധികൃതരും സര്‍വീസ് നടത്തുന്നത് സുരക്ഷ മാനദണ്ഡം സംബന്ധിച്ചുളള അവരുടെ കാഴ്ചപാടിന്റെ പരിമിതായാണ് ബോധ്യപ്പെടുത്തുന്നതെന്നും അദ്ദേഹം അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു





താഴോട്ട് ചരിവുള്ള ടേബിള്‍ ടോപ്പ് റണ്‍വെയാണ് കരിപ്പൂരിലുള്ളതെന്നും റെൺവെ കഴിഞ്ഞ് ആവശ്യമായ സുരക്ഷിത സ്ഥലം ഇല്ലെന്നും രംഗനാഥന്‍ പറഞ്ഞു. റണ്‍വെയ്ക്ക് ശേഷം 240 മീറ്ററിന്റെയെങ്കിലും സുരക്ഷിത സ്ഥലം ആവശ്യമാണ്. എന്നാല്‍ 90 മീറ്റര്‍ മാത്രമാണ് കരിപ്പൂരിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. റണ്‍വെയുടെ ഇരുവശവും ചുരുങ്ങിയത് 100 മീറ്റര്‍ വേണമെന്നാണ് നിബന്ധന. എന്നാല്‍ കോഴിക്കോട് 75 മീറ്റര്‍ മാത്രമെ ഉള്ളൂവെന്നാണ് കണക്കാക്കുന്നത്.

ഇതിന് പുറമെ കഴിഞ്ഞവര്‍ഷം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും റണ്‍വെ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിലും നടപടിയുണ്ടായില്ല. റണ്‍വെയുടെ മിനിസം കൂടുതലാണെന്നും മഴക്കാലത്ത് അപകട സാധ്യതയുണ്ടെന്നുമായിരിന്നു റിപ്പോര്‍ട്ട്. ടേബിള്‍ ടോപ്പ് റണ്‍വെ ആയതിനാല്‍ റണ്‍വേയിലെ ഘര്‍ഷണ തോത് മറ്റ് വിമാനത്താവളങ്ങളെക്കാള്‍ കൂടുതല്‍ നിലനിര്‍ത്തണമെന്നതായിരുന്നു നിര്‍ദ്ദേശം. ചില നടപടികള്‍ ഉണ്ടായെങ്കിലും ഇക്കാര്യങ്ങളൊന്നും പൂര്‍ണമായി കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ പാലിച്ചുപൊന്നില്ല. കാറ്റിന്റെ ഗതി അറിയാനുള്ള സംവിധാനവും ഫലപ്രദമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു.

മംഗാലാപുരം അപകടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 11 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സുരക്ഷ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.


Next Story

Related Stories