TopTop
Begin typing your search above and press return to search.

ആകെ ഉണ്ടായിരുന്ന സീറ്റും പോയി; തെരഞ്ഞെടുപ്പിലെ തിരിച്ചടി അന്വേഷിക്കാനൊരുങ്ങി ബിജെപി

ആകെ ഉണ്ടായിരുന്ന സീറ്റും പോയി; തെരഞ്ഞെടുപ്പിലെ തിരിച്ചടി അന്വേഷിക്കാനൊരുങ്ങി ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി അന്വേഷിക്കാനൊരുങ്ങി ബിജെപി. നേമം സീറ്റ് നഷ്ടപ്പെട്ടതിനൊപ്പം വോട്ട് ശതമാനത്തിലും ഉണ്ടായ കുറവ് സംസ്ഥാന നേതൃത്വത്തെ ആങ്കയിലാക്കുന്നു. എവിടെയാണ് പിഴച്ചതെന്ന് ബിജെപി നിയോഗിച്ച പ്രത്യേക സമിതി അന്വേഷിക്കും. സിറ്റിംഗ് സീറ്റായ നേമം കൈവിട്ടത് എങ്ങനെയെന്നും, സംസ്ഥാന അധ്യക്ഷനടക്കം മത്സരിച്ച എ ക്ലാസ് മണ്ഡലങ്ങളിലെ തോല്‍വിയിലും ബൂത്ത് തലം മുതല്‍ വിശദമായ പരിശോധന നടക്കും. നേമം ഉള്‍പ്പെടെ ഒമ്പത് മണ്ഡലങ്ങളില്‍ ഇത്തവണ രണ്ടാമതെത്താനായി. കഴിഞ്ഞ തവണ ഇത് ഏഴ് മണ്ഡലമായിരുന്നു.

നേമത്ത് ഇത്തവണ കുമ്മനം രാജശേഖരന് നേടാനായത് 51,888 വോട്ടാണ്. കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥി ഒ രാജഗോപാലന് 67813 വോട്ട് ലഭിച്ചിരുന്നു. 15,925 വോട്ട് എവിടെ പോയെന്നതാണ് ബിജെപിയുടെ പ്രധാന ചോദ്യം. ഉറച്ച മണ്ഡലമെന്ന് ബിജെപി വിശ്വസിച്ചിരുന്ന മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരിത്തിലേറെ വോട്ട് നേടിയെങ്കിലും വിജയമുണ്ടായില്ല.

ബിഡിജെഎസ് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കിയില്ലെന്നും ഓണ്‍ലൈനില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗം വിലയിരുത്തിയിരുന്നു. ബിജെപി പ്രതീക്ഷവെച്ച മണ്ഡലങ്ങളില്‍ ജയസാധ്യതയുള്ള എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കായി ന്യൂനപക്ഷവോട്ട് ഏകീകരണമുണ്ടായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഒപ്പം കഴിഞ്ഞ തവണ ബിഡിജെഎസ് വഴി കിട്ടിയ ഈഴവവോട്ടുകള്‍ ഇടതിലേക്ക് തിരിച്ചുപോയതും ആഘാതമായി. അതിനിടെ കോണ്‍ഗ്രസ് ബിജെപി വോട്ട് കച്ചവടം നടന്നെന്ന പിണറായി വിജയന്റെ ആരോപണവും ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കി. വോട്ട് വിഹിതം 11.30 ശതമാനം മാത്രമായി. 2016 ഇല്‍ ഇത് 15.01 ശതമാനമായിരുന്നു.


Next Story

Related Stories