TopTop
Begin typing your search above and press return to search.

പട്ടികജാതി വിദ്യാർത്ഥികൾക്ക് 12250 പഠനമുറികൾ; തുച്ഛമായിരുന്ന പഠനസഹായം വർധിപ്പിച്ചു: രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

പട്ടികജാതി വിദ്യാർത്ഥികൾക്ക് 12250 പഠനമുറികൾ; തുച്ഛമായിരുന്ന പഠനസഹായം വർധിപ്പിച്ചു: രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച 12250 പഠനമുറികളുടെയും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച 250 സാമൂഹ്യ പഠനമുറികളുടെയും ഉദ്ഘാടനം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീടുകളിൽ മതിയായ പഠനസൌകര്യങ്ങളില്ലാത്തതിനാൽ പഠനത്തിൽ പിന്നാക്കമാകുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. ഒരു പഠനമുറിക്ക് 2 ലക്ഷം രൂപ ചെലവിട്ടു.

പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ 8500 പഠനമുറികൾ സർക്കാർ നിർമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 500 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്താകെ 25000 പഠനമുറികളാണ് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

പട്ടികവർഗ വിഭാഗത്തിനായി 32.50 കോടി രൂപ ചെലവഴിച്ച് 500 സാമൂഹ്യ പഠനമുറികൾ നിർമിക്കാനാണ് പദ്ധതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ പഠനമുറികളില്‍ പഠനകാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പ്രത്യേക അധ്യാപകരുണ്ടാകും. കമ്പ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവയും ഇവിടെ ഒരുക്കും.ഇതിനകം 250 സാമൂഹ്യ പഠനമുറികൾ തയ്യാറായിട്ടുണ്ട്. ആകെ 500 എണ്ണം നിർമിക്കും.

പട്ടികജാതി വിദ്യാർത്ഥികളുടെയും പട്ടിഗവർഗ വിദ്യാർത്ഥികളുടെയും പഠനത്തിന് പരമാവധി സഹായങ്ങൾ നൽകാനാണ് സർക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുൻകാലങ്ങളിൽ വളരെ തുച്ഛമായ പഠനസഹായമാണ് ഈ വിഭാഗത്തിന് ലഭിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ ഓരോ കുട്ടിക്കും പ്രതിവർഷം 2000 രൂപ വീതം വിദ്യാഭ്യാസ സഹായം നൽകുന്നുണ്ട്. 120,000 കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നു.

ലംപ്സം ഗ്രാന്റ് സ്റ്റൈപന്റ് എന്നിവയെല്ലാം 50 ശതമാനം വർധിപ്പിച്ചു. പ്ലസ്ടു കഴിഞ്ഞ 1000 പട്ടികജാതി വിദ്യാർത്ഥികൾക്ക് എൻജിനീയറിങ്, മെഡിക്കൽ എൻട്രൻസ് പരീക്ഷാ പരിശീലനം നൽകും.

വിദേശത്തെ മികച്ച സർവകലാശാലകളിൽ പിജി കോഴ്സ് ചെയ്യുന്നതിന് പട്ടികവർഗ വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപ വരെ നൽകാൻ ഉത്തരവിറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


Next Story

Related Stories