TopTop

ശബരിമല: വിധിയില്‍ കൂടുതല്‍ വ്യക്തത വേണ്ടതുണ്ട്; നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി

ശബരിമല: വിധിയില്‍ കൂടുതല്‍ വ്യക്തത വേണ്ടതുണ്ട്; നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റേയുടെ കാര്യത്തില്‍ സുപ്രിംകോടതി മുന്‍നിലപാട് തിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ നിലവിലെ വിധി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിധി എന്തുതന്നെയായാലും അത് നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ശബരിമലയിലേക്ക് സ്ത്രീകള്‍ വന്നാല്‍ പുതിയ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാര്‍ ആദ്യം സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോഴുള്ളത്. ആശയക്കുഴപ്പം പരിഹരിച്ച് വേഗത്തില്‍ തീരുമാനമെടുക്കും. അഞ്ചംഗ ബെഞ്ചിന്റെ വിധി നിലനില്‍ക്കുന്നു. വിധി എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിധിയില്‍ നിയമോപദേശം തേടുമെന്നും അന്തിമവിധി വരും വരെ ഇതേരീതിയില്‍ പോകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍ അറിയിച്ചു. സര്‍ക്കാരിന്റെ തണലിലും സംരക്ഷണത്തിലും ഒരു സ്ത്രീയും ശബരിമലയില്‍ കയറില്ല. എന്നാല്‍ യുവതികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. തല്‍ക്കാലം യുവതികളെ കയറ്റേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ടെന്നും എകെ ബാലന്‍ വ്യക്തമാക്കി.


Next Story

Related Stories