TopTop
Begin typing your search above and press return to search.

അണുവിമുക്തമാക്കിയ വിമാനം, ബാഗേജുകള്‍ക്ക് അള്‍ട്രാ വയലറ്റ്, ഗള്‍ഫില്‍നിന്നുള്ളവരെ സ്വീകരിക്കാനുള്ള മുന്‍കരുതലുകള്‍ ഇങ്ങനെ

അണുവിമുക്തമാക്കിയ വിമാനം, ബാഗേജുകള്‍ക്ക് അള്‍ട്രാ വയലറ്റ്, ഗള്‍ഫില്‍നിന്നുള്ളവരെ സ്വീകരിക്കാനുള്ള മുന്‍കരുതലുകള്‍ ഇങ്ങനെ

കോവിഡ് 19 നെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നെത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആദ്യ വിമാനം ഇന്ന് രാത്രി കൊച്ചിയിലാണ് എത്തുക.

വൈകിട്ട് 4.10 ന് അബുദാബിയില്‍നിന്ന് യാത്രതിരിക്കും.. ദുബായില്‍നിന്ന് ഉച്ചയ്ക്ക് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം വൈകീട്ട് അഞ്ച് മണിക്ക് മാത്രമെ പുറപ്പെടും. ഇത് കോഴിക്കോട്ടായിരിക്കും എത്തുക.
പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങളെക്കുരിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 25 കിലോഗ്രാം ബാഗേജും ഏഴ് കിലോ ഹാന്‍ഡ് ലഗേജുമാണ് യാത്രകാര്‍ക്ക് അനുവദിച്ചിട്ടുള്ളത്.
സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദ്ദേശം പാലിക്കണമെന്നതുകൊണ്ട് 20 യാത്രക്കാര്‍ അടങ്ങുന്ന സംഘത്തെയാണ് വിമാനത്താവളത്തില്‍നിന്ന് ഇറക്കുക.
ഇന്ന് രാത്രി 9.40 ആദ്യ വിമാനം കൊച്ചിയില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 179 യാത്രക്കാരാണ് ഉണ്ടാകുക. യാത്രക്കാരുടെ പരിശോധനയ്ക്കും തുടര്‍ന്നുള്ള കാര്യങ്ങള്‍ക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
അണുവിമുക്തമാക്കിയ വിമാനമാണ് ഗള്‍ഫിലേക്ക് പറക്കുക. യാത്രക്കാര്‍ പൂരിപ്പിച്ചു നല്‍കേണ്ട സത്യവാങ്മൂലം ഉള്‍പ്പെടെയുള്ള ഫോറങ്ങള്‍ ഈ വിമാനത്തില്‍ കൊടുത്തുവിടും. തിരികെയെത്തുന്ന വിമാനത്തിന് പ്രത്യേക പാര്‍ക്കിംങ് ബേ ഉണ്ടാകും. ഇതിന് പുറമെ യാത്രക്കാര്‍ക്ക് പ്രത്യേക എയ്‌റോ ബ്രിഡ്ജുകള്‍ ഉണ്ടാകും.
വിമാനത്തില്‍നിന്ന് ടെര്‍മിനലിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ താപനില പരിശോധിക്കാന്‍ ടെബറേച്ചര്‍ ഗണ്‍, തെര്‍മല്‍ സ്‌കാനര്‍ എന്നിവ ഉപയോഗിക്കും. രോഗ ലക്ഷണമുള്ളവരെ പ്രത്യേകമായി ആംബുലന്‍സിലേക്ക് മാറ്റും. ആദ്യ പരിശോനയില്‍ രോഗലക്ഷണമില്ലാത്തവരെ വീണ്ടും പരിശോധിക്കും. ഇതിനായാ ഹെല്‍ത്ത് കൗണ്ടറുകള്‍ തയ്യാറായിട്ടുണ്ട്. അതിന് ശേഷമാവും ഇമിഗ്രേഷന്‍ കൗണ്ടറിലേക്ക് കൊണ്ടുവരിക. 10 കൗണ്ടറുകളാണ് സിയാലില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇവിടെ നിന്നാണ് ബാഗേജുകള്‍ സ്വീകരിക്കുന്നതിനുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുക.
കൊച്ചിയിലെ എന്‍ പി ഒ ലാബ് വികസിപ്പിച്ച അള്‍ട്രാ വയലറ്റ് അണുനാശിനി ഉപകപരണം വിമാനത്താവളത്തില്‍ സ്ഥാപിക്കുന്നുണ്ട്. വിമാനത്തില്‍നിന്ന് പുറത്തേക്ക് വരുന്ന ബാഗേജുകളെ രണ്ട് തവണ അണുമുക്തമാക്കാനുള്ള നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കുന്ന ബാഗുകളില്‍ അള്‍ട്ര വയലറ്റ് രശ്മികള്‍ പതിപ്പിക്കും. ഓരോ ബാഗിലും വൈറസ് ഉണ്ടെങ്കില്‍ ആവശ്യമായ തോതില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ കടത്തി വിടാനുള്ള ഒരുക്കങ്ങളാണ് പുര്‍ത്തിയായിട്ടുള്ളത്. പുറത്തുവരുന്ന യാത്രകാര്‍ക്ക് ഉപയോഗിക്കാനുള്ള ട്രോളികളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. യാത്രക്കാരുമായി ബന്ധപ്പെടുന്നവര്‍ക്ക് ജീവനക്കാര്‍ക്ക് പിപിഇ കിറ്റുകള്‍ നല്‍കും. എല്ലാ യാത്രക്കാര്‍ക്കും കൈയുറകള്‍ക ഭക്ഷണം വെള്ളം എന്നിവയുമടങ്ങിയ പാക്കറ്റുകും സിയാല്‍ നല്‍കും
വിമാനത്താവളത്തില്‍ താല്‍ക്കാലികമായി തുണി, ലെതര്‍ ആവരണമുള്ള ഫര്‍ണിച്ചറുകള്‍ക്ക് പകരം പ്ലാസ്റ്റിക് കസേല സ്ഥാപിച്ചിട്ടുണ്ട്.
പുറത്തിറങ്ങുന്ന യാത്രക്കാരെ ജില്ല തിരിച്ച് വേര്‍തിരിച്ചാണ് ബസ് വഴി ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കുക.
എയര്‍ ഇന്ത്യ പൈലറ്റ്മാര്‍ക്കും ക്യാബിന്‍ ക്രൂവിനും എറണാകുളം മെഡിക്കല്‍ കോളേജില്‍ ഇന്നലെ പരിശീലനം നല്‍കി. പി.പി.ഇ. സ്യൂട്ടുകള്‍ ധരിക്കുന്നതിനും യാത്രക്കിടയില്‍ ഉണ്ടാകാനിടയുള്ള ഹെല്‍ത്ത് എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പരിശീലനം നല്‍കിയത്. 4 പൈലറ്റുമാര്‍ അടക്കം 12 പേരടങ്ങുന്ന സംഘത്തിനാണ് മെഡിക്കല്‍ കോളേജ് പരിശീലനം നല്‍കിയത്.


Next Story

Related Stories