TopTop
Begin typing your search above and press return to search.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം; പ്രസംഗം മതിയാക്കി വേദിവിട്ട് പി.സി. ജോര്‍ജ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം; പ്രസംഗം മതിയാക്കി വേദിവിട്ട് പി.സി. ജോര്‍ജ്

കോട്ടയം പാറത്തോട്ടില്‍ പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാര്‍ഥി പി.സി. ജോര്‍ജിന്റെ പ്രചാരണത്തിനിടെ സംഘര്‍ഷം. ഇതേതുടര്‍ന്ന് പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിച്ച് പി.സി. ജോര്‍ജ് മടങ്ങി. സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രസംഗം അലങ്കോലപ്പെടുത്തിയതെന്ന് പി.സി. ജോര്‍ജ് ആരോപിച്ചു.പി.സി. ജോര്‍ജ് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രചാരണ വാഹനങ്ങള്‍ കടന്നുപോയി. ഇതോടെ അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടു തവണ ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് പി.സി. ജോര്‍ജ് അഭ്യര്‍ഥിക്കുകയും ചെയ്തു.

എന്നാല്‍ സിപിഎം. വാഹനങ്ങള്‍ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ജനപക്ഷത്തിന്റെ പ്രവര്‍ത്തകരും സിപിഎം. പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്ന് താന്‍ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പി.സി.ജോര്‍ജ് മടങ്ങി.

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും പി.സി ജോര്‍ജിന്റെ വാഹന പ്രചാരണ റാലി അലങ്കോലപ്പെട്ടിരുന്നു. നാട്ടുകാരില്‍ ചിലര്‍ കൂവി വിളിച്ചതോടെ പി.സി ജോര്‍ജും തിരിച്ച് അസഭ്യം പറഞ്ഞു. പിന്നീട് ഈരാറ്റുപേട്ടയിലെ പ്രചാരണം നിര്‍ത്തിവെച്ചയായി പി.സി ജോര്‍ജ് പ്രഖ്യാപിക്കുകയായിരുന്നു.


Next Story

Related Stories