TopTop
Begin typing your search above and press return to search.

യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരുമായുള്ള പോയിന്റ് ഓഫ് കോണ്‍ടാക്ട് ആയി 2016ല്‍ മുഖ്യമന്ത്രി എന്നെ ചുമതലപ്പെടുത്തി - എം ശിവശങ്കര്‍

യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരുമായുള്ള പോയിന്റ് ഓഫ് കോണ്‍ടാക്ട് ആയി 2016ല്‍ മുഖ്യമന്ത്രി എന്നെ ചുമതലപ്പെടുത്തി - എം ശിവശങ്കര്‍

യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യാനുള്ള ചുമതല മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് നല്‍കിയിരുന്നതായുള്ള സ്വപ്‌ന സുരേഷിന്‌റെ മൊഴി സ്ഥിരീകരിച്ച് ശിവശങ്കറും. യുഎഇ കോണ്‍സുലേറ്റുമായുള്ള സര്‍ക്കാരിന്റെ ബന്ധത്തില്‍ 2016 മുതല്‍ പോയിന്റ് ഓഫ് കോണ്‍ടാക്ട് താനാണെന്ന് ശിവശങ്കറിന്റെ മൊഴിപ്പകര്‍പ്പില്‍ പറയുന്നു.

2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ യുഎഇ കോണ്‍സുലാര്‍ ജനറല്‍ വന്നതായും മുഖ്യമന്ത്രിയുമായി അനൗപചാരിക ചര്‍ച്ച നടത്തിയതായും സ്വപ്‌ന സുരേഷ് നേരത്തെ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയിരുന്നു. ഇവിടെ വച്ചാണ് ശിവശങ്കറിനെ പരിചയപ്പെട്ടതെന്നും. ശിവശങ്കറിന് കോണ്‍സലേറ്റുമായി ബന്ധപ്പെടാനുള്ള ചുമതല നല്‍കിയതായി മുഖ്യമന്ത്രി കോണ്‍സുലാര്‍ ജനറലിനെ ചുമതലപ്പെടുത്തിയതായും സ്വപ്‌ന പറഞ്ഞിരുന്നു.

2017ലാണ് സ്വപ്നയെ പരിചയപ്പെട്ടത് എന്ന് ശിവശങ്കര്‍ മൊഴിയില്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വസതിയിലെ ഇത്തരമൊരു കൂടിക്കാഴ്ചയേയോ ചര്‍ച്ചയേയോ പറ്റി ശിവശങ്കര്‍ പറയുന്നില്ല. സ്വപ്‌ന സുരേഷ് പറഞ്ഞ ഈ സ്വകാര്യ കൂടിക്കാഴ്ചയെപ്പറ്റി തനിക്കറിയില്ലെന്നും എന്നാല്‍ 2016 ജൂണ്‍-ജൂലായ് സമയത്ത് തന്നെ യുഎഇ കോണ്‍സുലേറ്റുമായുള്ള പോയിന്റ് ഓഫ് കോണ്‍ടാക്ട് ആയി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നതായി സ്വപ്‌ന സുരേഷ് പറയുന്നു.




Next Story

Related Stories