Top

ജനങ്ങളെ ഏതെങ്കിലും വലയിൽ കുരുക്കാമെന്ന് കരുതരുത്, എൻഎസ്എസ്സിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി

ജനങ്ങളെ ഏതെങ്കിലും വലയിൽ കുരുക്കാമെന്ന് കരുതരുത്, എൻഎസ്എസ്സിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തിൽ എൽഡിഎഫ് സർക്കാർ നടത്തിവരുന്ന ഭരണത്തിന്റെ ഗുണഫലം അനുഭവിച്ചവരിൽ എല്ലാ ജാതിയിലും മതത്തിലും എല്ലാ മുന്നണിയിലും പെട്ടവരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അരൂരിൽ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ശരിദൂര നിലപാടിലൂടെ യൂഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എൻഎസ്എസിന് പരോക്ഷ മറുപടിയുമായി രംഗത്തെത്തിയത്. ജനങ്ങളെ ഏതെങ്കിലും വലയിൽ കുരുക്കാമെന്ന് കരുതിയാൽ ആ വലപൊട്ടിച്ച് പുറത്തു കടക്കാൻ അവർക്കറിയാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

വേർതിരിവില്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുന്ന ഭരണമാണ് എൽഡിഎഫിന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗങ്ങളിൽ വ്യക്തമാക്കി. ഓരോരുത്തരെയായി നീ ഇന്ന വിഭാഗത്തിൽപെട്ടവനാണെന്ന് പറഞ്ഞ് അടർത്തിയെടുക്കാമെന്ന് ആരും കരുതേണ്ട. കേരളത്തെ നമ്പർ വൺ ആക്കിയ ഭരണത്തിന്റെ ഗുണഫലം അനുഭവിച്ചവരിൽ എല്ലാ ജാതിയിലും മതത്തിലും എല്ലാ മുന്നണിയിലും പെട്ടവരുണ്ട്. എൽഡിഎഫ് അല്ലായിരുന്നുവെങ്കിൽ ഇതൊന്നും സാധ്യമാവുകയില്ലെന്ന് അവർക്ക് നന്നായറിയാം. അതിനാലാണ‌് മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് ജനപിന്തുണ കൂടിയത്. മുമ്പ് കൂടെ ഇല്ലാത്തവരും ഒപ്പം വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എൽഡിഎഫിനെതിരെ ഇറക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല. സർക്കാരിന്റെ ക്ഷേമ, വികസന, ആശ്വാസ നടപടികളുടെ ഗുണഫലം ലഭിച്ചവരാണ് ജനങ്ങൾക്ക്. അക്കാര്യം നല്ല ബോധ്യമുണ്ട്. അവരെ ഏതെങ്കിലും വലയിൽ കുരുക്കാമെന്ന് കരുതിയാൽ ആ വലപൊട്ടിച്ച് പുറത്തു കടക്കാൻ ജനങ്ങൾക്ക് അറിയാം.
എല്ലാ വിഭാഗങ്ങളിലുംപെട്ട അർഹരായവരെ ലക്ഷ്യമാക്കിയാണ് ആരോഗ്യ, വിദ്യാഭ്യാസ, പാർപ്പിട മേഖലയിലെ മുന്നേറ്റവും ക്ഷേമ പെൻഷനും പ്രളയത്തിലേതടക്കം ആശ്വാസ നടപടികളും സർക്കാർ കൈക്കൊണ്ടതെന്ന് വ്യക്തമാക്കിയ അദ്ദേഹം ഉപതെരഞ്ഞെടുപ്പ‌് നടക്കുന്ന അഞ്ചിടത്തും എൽഡിഎഫ‌് മുന്നിൽ തന്നെയാണെന്നും കൂട്ടിച്ചേർത്തു.



Next Story

Related Stories