TopTop
Begin typing your search above and press return to search.

രാഷ്ട്രീയത്തിന് സമര്‍പ്പിച്ച ജീവിതം, ലോകത്ത് തന്നെ അപൂര്‍വം, സർവോപരി പുതുപ്പള്ളിക്കാരൻ - ഉമ്മൻ ചാണ്ടിയെക്കുറിച്ച് പിണറായി വിജയൻ

രാഷ്ട്രീയത്തിന് സമര്‍പ്പിച്ച ജീവിതം, ലോകത്ത് തന്നെ അപൂര്‍വം, സർവോപരി പുതുപ്പള്ളിക്കാരൻ - ഉമ്മൻ ചാണ്ടിയെക്കുറിച്ച് പിണറായി വിജയൻ

നിയമസഭാംഗത്വത്തിന്റെ 50ാം വാർഷികത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയത്തിന് സമർപ്പിച്ച ജീവിതമാണ് ഉമ്മൻ ചാണ്ടിയുടേതെന്നും ഊണും ഉറക്കവുമില്ലാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിച്ച ഉമ്മൻ ചാണ്ടിയുടേതെന്ന് പിണറായി അഭിപ്രായപ്പെട്ടു. 50 വർഷം തുടർച്ചയായ നിയമ നിർമ്മാണ സഭയിലെ അംഗത്വം ലോക പാർലമെന്ററി ചരിത്രത്തിൽ തന്നെ അപൂർവമാണ്. അതും ഒരു തിരഞ്ഞെടുപ്പിൽ പോലും പരാജയമറിയാതെ - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഞാനും ഉമ്മൻ ചാണ്ടിയും 1970ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. ഉമ്മൻ ചാണ്ടി ഇതുവരെയും നിയമസഭാംഗമായി തുടർന്നു. ഞാൻ കൂടുതലും പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനങ്ങളിലായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ വലിയ താല്‍പര്യം കാണിക്കാത്ത ഉമ്മന്‍ ചാണ്ടി സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‌റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. അടിസ്ഥാനപരമായി എപ്പോളും പുതുപ്പള്ളിക്കാരനായിരിക്കാന്‍ ശ്രമിച്ചു. കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവുമാണ് എക്കാലവും ഉമ്മന്‍ ചാണ്ടിയെ നയിച്ചത്. മലയാള മനോരമയും മാതൃഭൂമിയുമായി മുഖ്യമന്ത്രിയുടെ ഈ അഭിനന്ദന കുറിപ്പുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Next Story

Related Stories