മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. മകള്‍ വീണയ്ക്കും ഭര്‍ത്താവ് മുഹമ്മദ് റിയാസിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയും ക്വാറന്റൈനില്‍ ആയിരുന്നു. നിലവില്‍ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മുഖ്യമന്ത്രിയെ മാറ്റിയേക്കുമെന്നാണ് സൂചന. ഒരു മാസംമുമ്പ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു.
വീണയ്ക്ക് വോട്ടെടുപ്പ് ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് അവര്‍ വോട്ട് ചെയ്തത്. പിന്നാലെയാണ് മുഹമ്മദ് റിയാസിന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ മുഖ്യമന്ത്രിയും ക്വാറന്റൈനില്‍ ആയിരുന്നു. മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് നിരവധി യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.