TopTop
Begin typing your search above and press return to search.

വെഞ്ഞാറമൂടും യുഡിഎഫിലെ പ്രതിസന്ധിയും മറച്ചുപിടിക്കാന്‍ കോൺഗ്രസിന് ബിനീഷ് കോടിയേരിക്കെതിരായ ആരോപണം കൊണ്ട് കഴിയുമോ?

വെഞ്ഞാറമൂടും യുഡിഎഫിലെ പ്രതിസന്ധിയും മറച്ചുപിടിക്കാന്‍ കോൺഗ്രസിന് ബിനീഷ് കോടിയേരിക്കെതിരായ ആരോപണം കൊണ്ട് കഴിയുമോ?

വെഞ്ഞാറംമുട്ടില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവവും അതുപൊലെ കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളും യു ഡി എഫിന് വലിയ രാഷ്ട്രിീയ വെല്ലുവിളിയാണ് സൃ്ഷ്ടിച്ചിരിക്കുന്നത്. രണ്ട് മാസത്തിനിടെ യുഡിഎഫ ഇതാദ്യമായാ്ണ് യുഡിഎഫ് രാഷ്ട്രീയ പ്രതിരോധത്തിലേക്ക് പോകുന്നത്. ആക്രമ രാഷ്ട്രീയത്തിന്റെ വ്ക്താക്കള്‍ എന്ന് സിപിഎമ്മിനെ കുറ്റപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയില്ല. കൊലപാതകകേസില്‍ ആരോപണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയപ്പോഴാണ് കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട് വിഷയത്തില്‍ പുതിയ സംഭവവികാസമുണ്ടായത്. ജോസ് കെ മാണിക്ക് അനുകൂലമായി ഉണ്ടായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രതിസന്ധിയിലാക്കിയത് പി ജെ ജോസഫിനെ മാത്രമല്ല, യു ഡി എഫിനെ തന്നെയാണ്. ഇങ്ങനെ പ്രതിസന്ധിയിലായി പോയ മുന്നണിക്ക് ആശ്വാസമായത് ബുധനാഴ്ച കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനിഷ് കോടിയേരിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളാണ്. ഈ ആരോപണത്തിന്റെ ബലത്തില്‍ ഇപ്പോഴുണ്ടായ വിഷമാവസ്ഥയില്‍നിന്ന് പുറത്തുകടക്കാന്‍ പറ്റുമോ എന്ന നോട്ടത്തിലാണ് കോണ്‍ഗ്രസ്.

വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട ആറ്റിങ്ങല്‍ എം പിക്കെതിരെ ഗുരുതരമായ ആരോപണമാണ് സിപിഎം ഉന്നയിച്ചാണ് സിപിഎം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്. പ്രതികളിലൊരാള്‍ കൃത്യം നിര്‍വഹിച്ചതിന് ശേഷം അടൂര്‍ പ്രകാശിനെ വിളിച്ചുവെന്നാണ് ആരോപണം. ആ മേഖലയില്‍ അക്രമി സംഘത്തെ അടുര്‍ പ്രകാശ് വളര്‍ത്തിയെടുക്കുകയാണെന്ന് അതിന്റെ രക്തസാക്ഷികളാണ് തങ്ങളുടെ പ്രവര്‍ത്തകരെന്നുമാണ് സിപിഎമ്മിന്റെ ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടൂരിനെതിരായ ആരോപണം കടുപ്പിക്കുകയാണ് ചെയ്തത്. രണ്ട് പേരെ കൊലപ്പെടുത്തുമെന്ന് അടൂര്‍ പ്രകാശിന് അറിയായമായിരുന്നുവെന്നും എന്നിട്ടും അത് തടയാന്‍ ശ്രമിച്ചില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കോണ്‍ഗ്രസുകാര്‍ പലരീതിയില്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാലും അതില്‍ സിപിഎം വീഴില്ലെന്നും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആക്രമങ്ങളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസമായി വിവിധ ആരോപണങ്ങളുടെ പേരില്‍ പ്രതിരോധത്തിലായി പോയ സിപിഎമ്മിന്, രാഷ്ട്രീയ മേല്‍ക്കൈ കിട്ടാന്‍ ഉപകരിച്ച സംഭവമായിരുന്നു കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ട രണ്ട് കൊലപാതകം. ഇതില്‍ എംപി തന്നെ കുറ്റരോപിതനായതോടെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് എളുപ്പം കഴിയാതെയായി. കേരളത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ സാധാരണ ഉണ്ടാകുന്നതിലപ്പുറം ചര്‍ച്ചകള്‍ ഇത്തവണ നടന്നു കഴിഞ്ഞു. ടെലിവിഷന്‍ ചാനലുകളില്‍ തുടര്‍ച്ചയായി ചര്‍ച്ച ചെയ്തു. ഇങ്ങനെ കൊലപാതകം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതിനിടെയാണ് സിപിഎമ്മിനെ അസ്വസ്ഥമാക്കി കൊണ്ടുള്ള ആരോപണം ഉയരുന്നത്.

ബാംഗളുരുവില്‍ മയക്കുമരുന്നു കേസുമായി അറസ്റ്റിലായ മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയുമായി ഉയരുന്ന ആരോപണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് വെഞ്ഞാറമൂടിനെക്കുറിച്ചുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മുഹമ്മദ് അനൂപ് നാര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് നല്‍കി മൊഴിയില്‍ ബിനിഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് കാര്യമാണ് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന് ഹോട്ടല്‍ തുടങ്ങാന്‍ ബിനിഷ് കോടിയേരി പണം നല്‍കിയെന്നാണ് വെളിപ്പെടുത്തിയത്. ഏഴെട്ട് കൊല്ലമായി അനുപ് മുഹമ്മദിനെ അറിയാമെന്ന് കാര്യം അറിയാമെന്ന് സമ്മതിച്ച ബിനീഷ് കോടിയേരി, പക്ഷെ അദ്ദേഹത്തിന് മയക്കുമരുന്ന് കടത്തുമെന്ന കാര്യം തനിക്ക് അറിയില്ലെന്നും പറഞ്ഞു. കുമരകത്ത് നിശാപരിപാടിയില്‍ ബിനീഷ് കോടിയേരി പങ്കെടുത്തുവെന്നും മുസ്ലീം യൂത്ത് ലീഗ് പി.കെ ഫിറോസ് ആരോപിച്ചു.

മയക്കുമരുന്ന് കേസിലെ പ്രതിയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് അടുത്ത ബന്ധമുണ്ടെന്ന ആരോപണം സിപിഎമ്മിന് തിരിച്ചടി തന്നെയാണ്. പ്രത്യേകിച്ചും ഇരട്ട കൊലപാതകം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ ഘട്ടത്തില്‍. രണ്ട് ദിവസം വെഞ്ഞാറമൂട് ചര്‍ച്ച ചെയ്ത ചാനലുകള്‍ ഇന്നലെ കോടിയേരി ബാലൃഷ്ണന്റെ മകനെതിരായ ആരോപണങ്ങളാണ് ചര്‍ച്ച ചെയ്തത്. എന്നാല്‍ ഈ വിഷയത്തിലേക്ക് മാത്രമായി ചര്‍ച്ച കേന്ദ്രീകരിപ്പിക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയുമോ എന്ന കാര്യം പുതിയ വെളിപ്പെടുത്തലുകള്‍ എന്തെങ്കിലും ഉണ്ടാവുകയാണെങ്കില്‍ അതിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും.

വെഞ്ഞാറമൂടിന് പുറമെ യുഡിഎഫിനെ അലട്ടുന്നത് കേരള കോണ്‍ഗ്രസില്‍ പൊടുന്നനെ ഉണ്ടായിട്ടുുള്ള മാറ്റങ്ങളാണ്. പാര്‍ട്ടിയുടെ പേരും ചിഹ്നവും ജോസ് കെ മാണിക്ക് നല്‍കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പി ജെ ജോസഫിനെ പോലെ തന്നെ തിരിച്ചടിയായത് യുഡിഎഫ് നേതൃത്വത്തിനാണ്. ഇത്രനാള്‍ ജോസിനെതിരെ കൈക്കൊണ്ട സമീപനം ഇനി കൈക്കൊള്ളാന്‍ കഴിയില്ല. ജോസിനെ പുറത്താക്കിയതെന്നതടക്കം നേരത്തെ പ്രഖ്യാപിച്ച തീരുമാനങ്ങള്‍ വിഴുങ്ങി അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ പറ്റുമോ എന്ന ശ്രമത്തിലാണ് യുഡിഎഫ്. ഇപ്പോള്‍ അകപ്പെട്ട പ്രതിസന്ധി കാരണം മുന്നണിയുടെ യോഗം മാറ്റിവെച്ചിരുന്നു. ഇങ്ങനെ രാഷ്ട്രീയമായി വലിയ തിരിച്ചടി ഏറ്റുനില്‍ക്കുമ്പോഴാണ് ബിനിഷ് കോടിയേരിക്കെതിരെ മയക്കുമരുന്നു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണമുണ്ടാകുന്നത്. വെഞ്ഞാറമൂടും യുഡിഎഫിലെ പ്രതിസന്ധിയും മറച്ചുപിടിക്കാന്‍ മാത്രം ശേഷി ഈ ആരോപണത്തിന് ഉണ്ടാകണമെങ്കില്‍ ഇപ്പോള്‍ പുറത്തുവന്ന ആരോപണങ്ങള്‍ മാത്രം മതിയാവുമെന്ന തോന്നുന്നില്ല


Next Story

Related Stories