TopTop
Begin typing your search above and press return to search.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഓഫീസുകള്‍ക്കും തിയേറ്ററുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഓഫീസുകള്‍ക്കും തിയേറ്ററുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. മാര്‍ച്ച് 31 വരെ മഹാരാഷ്ട്രയിലെ എല്ലാ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും ഓഫീസുകളിലും ഉള്‍ക്കൊള്ളാവുന്ന ശേഷിയുടെ 50 ശതമാനം മാത്രം പേരെ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. 24 മണിക്കൂറിനിടെ 25,833 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്.കഴിഞ്ഞ വര്‍ഷം കോവിഡ് പൊട്ടിപുറപ്പെട്ട ശേഷം പടര്‍ന്നതിനുശേഷം ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ജനങ്ങള്‍ മാസ്‌ക് ധരിക്കാത്തതുള്‍പ്പെടെ കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് സംസ്ഥാനത്തെ മറ്റൊരു ലോക്ഡൗണിലേക്കെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് തിയറ്ററുകളിലും ഓഫീസുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ്.

ആരോഗ്യവും മറ്റ് അവശ്യ സേവനങ്ങളും ഒഴികെയുള്ള എല്ലാ സ്വകാര്യ ഓഫീസുകളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനാണ് ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സ്റ്റാഫ് ഹാജര്‍ അനുവദിച്ചു. എന്നിരുന്നാലും, ഉല്‍പാദന മേഖലയുമായി ബന്ധമുള്ള ഓഫീസുകള്‍ക്ക് ഇനിയും കുറച്ചു സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കേണ്ടി വരും. 'ഉല്‍പാദന മേഖലയില്‍ സാമൂഹിക അകലം പാലിക്കുന്നതിനായി, പ്രാദേശിക അധികാരികള്‍ അംഗീകരിച്ച പ്രകാരം വര്‍ക്കിംഗ് ഷിഫ്റ്റുകള്‍ കൂട്ടാന്‍ ഉലപാദന യൂണിറ്റുകളെ അനുവദിച്ചേക്കാം,'' സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ആ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും പീന്നീടൊരു ഉത്തരവ് ഉണ്ടാകും വരെ അവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞു.


Next Story

Related Stories