TopTop
Begin typing your search above and press return to search.

കോവിഡ് വ്യാപനം: സംസ്ഥാനത്ത് മൂന്ന് ആഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ്

കോവിഡ് വ്യാപനം: സംസ്ഥാനത്ത്  മൂന്ന് ആഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ്

കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്നതിനിടെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്​. അടുത്ത മൂന്നാഴ്ച സംസ്ഥാനത്തിന്​ നിർണായകമാണെന്ന്​ അധികൃതർ അറിയിച്ചു. കോവിഡ്​ പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. തെരഞ്ഞെടുപ്പായതിനാൽ എല്ലാവരും പുറത്തിറങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ്​ നിർദേശിച്ചു.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 'ബാക് ടു ബേസിക്സ്' കാമ്പയിന്‍ ശക്തിപ്പെടുത്തുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാവരും സ്വയംരക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം. ആരും സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണം.

അതേസമയം, കേരളത്തിന്‍റെ കോവിഡ്​ പ്രോ​ട്ടോകോളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന്​ ചീഫ്​ സെക്രട്ടറിയും വ്യക്​തമാക്കി. അന്യ സംസ്ഥാനങ്ങളിൽ നിന്ന്​ വരുന്നവർക്ക്​ ഒരാഴ്ചത്തെ ക്വാറന്‍റീൻ നിർബന്ധമാണ്​. ഏഴ്​ ദിവസത്തിനകം മടങ്ങുന്നവരാണെങ്കിൽ ക്വാറന്റീൻ ഇല്ലെന്നും ചീഫ്​ സെക്രട്ടറി അറിയിച്ചു.

സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകള്‍ക്കും കോവിഡ് വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. 45 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും വേഗത്തില്‍ കോവിഡ് വാക്സിനെടുക്കേണ്ടതാണ്. സംസ്ഥാനത്ത് ഇതുവരെ 37,56,751 പേര്‍ ആദ്യ ഡോസ് വാക്സിനും 4,47,233 പേര്‍ രണ്ടാം വാക്സിനും ഉള്‍പ്പെടെ ആകെ 42,03,984 പേരാണ് വാക്സിനെടുത്തിട്ടുള്ളത്.




Next Story

Related Stories