TopTop
Begin typing your search above and press return to search.

തിരുവനന്തപുരത്ത് വീണ്ടും കോവിഡ് മരണം, രോഗബാധ കണ്ടെത്തിയത് ശനിയാഴ്ച മരിച്ച നെട്ടയം സ്വദേശിയിൽ

തിരുവനന്തപുരത്ത് വീണ്ടും കോവിഡ് മരണം, രോഗബാധ കണ്ടെത്തിയത് ശനിയാഴ്ച മരിച്ച നെട്ടയം സ്വദേശിയിൽ

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പൻ (76) ആണ് മരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് കോവിഡ് മരണം അഞ്ചായി. സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 23 ആയി.

മുംബൈയിൽ നിന്നും നാട്ടിലെത്തിയ ഇദ്ദേഹം കടുത്ത പ്രമേഹ രോഗബാധിതനായിരുന്നു. മുംബൈയിൽ നിന്ന് എത്തിയതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ശനിയാഴ്ചയാണ് മരിച്ചത്. ഇന്ന് ലഭിച്ച ഫലത്തിലാണ് രോഗം സ്ഥിരീകരിക്കുന്നത്. നാട്ടിലെത്തുമ്പോൾ തന്നെ രോഗ ലക്ഷണങ്ങൾ കാണിച്ചതിനാൽ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നാട്ടിലെത്തിയതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിനാൽ കുടുതൽ സമ്പര്‍ക്കം ഉണ്ടാവാനിടയില്ലെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ നൽകുന്ന വിശദീകരണം. രോഗ ബാധ ഉണ്ടായത് മുംബൈയിൽ നിന്നാണ് എന്നാണ് വിലയിരുത്തൽ എന്നും അധികൃതർ വ്യക്തമാക്കി.


Next Story

Related Stories