TopTop
Begin typing your search above and press return to search.

കോവിഡ് വ്യാപനം രൂക്ഷം; സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍

കോവിഡ് വ്യാപനം രൂക്ഷം; സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ധനവകുപ്പില്‍ 50% പേര്‍ മാത്രം വന്നാല്‍ മതിയെന്നാണ് ഉത്തരവ്. നിയന്ത്രണം ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ്. മറ്റുള്ളവര്‍ക്ക് 'വര്‍ക് ഫ്ര ഹോം' നല്‍കി. ധനവകുപ്പിനു പിന്നാലെയായിരുന്നു പൊതുഭരണ, നിയമവകുപ്പുകളിലും കോവിഡ് പടര്‍ന്നത്. കാന്റീന്‍ തിരഞ്ഞെടുപ്പ് കാരണമായെന്നാണ് ആക്ഷേപമുണ്ട്.

സെക്രട്ടേറിയറ്റിലെ 55 ലേറെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


Next Story

Related Stories