TopTop
Begin typing your search above and press return to search.

സർക്കാരിന് പരോക്ഷ വിമർശനവും ഉപദേശവുമായി സിപിഐ, കടലാസ് പ്രോജക്ടുമായി വരുന്ന മാരീചൻമാരെ ഇടതുപക്ഷം തിരിച്ചറിയണം

സർക്കാരിന് പരോക്ഷ വിമർശനവും ഉപദേശവുമായി സിപിഐ, കടലാസ് പ്രോജക്ടുമായി വരുന്ന മാരീചൻമാരെ ഇടതുപക്ഷം തിരിച്ചറിയണം

വ്യവസായ വികസനം, സമ്പദ്ഘടനാ വളർച്ച എന്നീ പേരുകളിൽ വെറും കടലാസ് പ്രോജക്ടുകളുമായി ഐടി സഹായത്താൽ ഭരണതലങ്ങളിൽ സ്വാധീനിക്കാനും സർക്കാർ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്മാരെ ഇടതുപക്ഷം തിരിച്ചറിയണമെന്ന് സിപിഐ. പാർട്ടി മുഖ പത്രമായ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് കൺസൽട്ടൺസി കരാറുകൾ ഉൾപ്പെടെയുള്ള വിഷയത്തിൽ സർക്കാറിനെ പരോക്ഷമായി വിമർശിക്കുന്നതും ഉപദേശിക്കുന്നതും.

തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ അല്ലെങ്കിൽ തന്നെയും അവരുടെ ആകർഷകമായ സംഭാഷണ ചാതുര്യവും പ്രസരിപ്പും ഒരു മുതലാളിത്ത സാമൂഹ്യവ്യവസ്ഥയിൽ അധികാരത്തിലിരിക്കുന്ന പലരെയും സ്വാധീനിക്കുന്നുണ്ടാവുമെന്ന ആശങ്കയും പ്രകാശ് ബാബു മുന്നോട്ട് വയ്ക്കുന്നു. ഇപ്പോൾ ഉയർന്നുവന്ന തരത്തിലുള്ള പ്രതിഭാസങ്ങൾ ഒരിക്കലും ആവർത്തിക്കാൻ പാടില്ല. ഐ റ്റി വകുപ്പ് നടത്തിയ കരാർ, കൺസൾട്ടൻസി നിയമനങ്ങളെല്ലാം അന്വേഷിക്കാൻ സർക്കാർ കൈക്കൊണ്ട തീരുമാനം സ്വാഗതാർഹമാണ്. വിദേശ കോൺസുലേറ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും ചിലർ ദുരുപയോഗം ചെയ്യുന്നു എന്നതും അന്വേഷിക്കേണ്ടതാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, കെപിഎംജി ഉൾപ്പെടെ 45 ൽ പരം കൺസൾട്ടൻസി സർവീസുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒഴിവാക്കാൻ കഴിയുന്ന ചൂഷണമാണ് ഇവർ നടത്തുന്നത്. പരസ്യ ടെൻഡർ ഇല്ലാതെ സർക്കാർ, അർദ്ധ സർക്കാർ, സഹകരണ സ്ഥാപന പദവികൾ ഉപയോഗിച്ച് കോടികളുടെ കരാർ നേടുകയും അത് വൻകിട‑ചെറുകിടക്കാർക്ക് സബ്‌ലെറ്റ് ചെയ്തുകൊണ്ട് (മറിച്ച് കൊടുത്ത്) കമ്മീഷൻ വാങ്ങിച്ചു മാത്രം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളും കേരളത്തിലുണ്ട്. ഇതെല്ലാം ഒഴിവാക്കേണ്ടുന്നതാണെന്നും സിപിഐ ഓർമ്മിപ്പിക്കുന്നു.

രാജ്യദ്രോഹ — തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ സ്വർണ കള്ളക്കടത്തു നടത്തുന്നവരും കേരളത്തിലുണ്ടെന്നത് എന്നത് സമ്പൂർണ സാക്ഷരത നേടിയ പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്നും പ്രകാശ് ബാബു ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories