TopTop
Begin typing your search above and press return to search.

'ജലീൽ ഒളിച്ച് കടന്നത് ശരിയായില്ല, എൽഡിഎഫ് പ്രവേശനം സംബന്ധിച്ച് ജോസ് കെ മാണി നിലപാട് പറഞ്ഞ ശേഷം സിപിഐ പ്രതികരിക്കും' നിലപാട് പറഞ്ഞ് കാനം

ജലീൽ ഒളിച്ച് കടന്നത് ശരിയായില്ല, എൽഡിഎഫ്  പ്രവേശനം സംബന്ധിച്ച്  ജോസ് കെ മാണി നിലപാട് പറഞ്ഞ ശേഷം സിപിഐ പ്രതികരിക്കും നിലപാട് പറഞ്ഞ് കാനം

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ മുഖ്യമന്ത്രിയെയും കെ ടി ജലീനിലെയും വിമര്‍ശിച്ചെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടത് പക്ഷ ജനാധിപത്യമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ. ചില അവസരങ്ങളില്‍ സര്‍ക്കാറിനെ എതിര്‍ക്കാറുണ്ട്. ഇടതു നിലപാടുകളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ അതിനെതിരായ ശക്തമായ നിലപാട് സി പി ഐക്കുണ്ട്. അത് ഇടത് പക്ഷത്തെ ശക്തിപ്പെടുത്താണ് അല്ലാതെ ഭിന്നത കൊണ്ടല്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ജലീലിനും മുഖ്യമന്ത്രിക്കുമെതിരെ നിര്‍വാഹക സമിതിയില്‍ വിമര്‍ശനം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അസത്യമാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ കെടി ജലീല്‍ ഒളിച്ച് കടന്നത് ശരിയായില്ലെന്നും കാനം വിമര്‍ശിച്ചു. ജലീലിന് സര്‍ക്കാര്‍ വാഹനത്തില്‍ തന്നെ ചോദ്യം ചെയ്യലിന് പോവാമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ സജീവ ചര്‍ച്ചയായ ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനത്തിവും കാലം നിലപാട് വ്യക്തമാക്കി. ജോസ് കെ മാണി ആദ്യം തീരുമാനം പറയട്ടെ എന്ന് വ്യക്തമാക്കിയ ആദ്ദേഹം സിപഐ ഇതിന് ശേഷം നിലപാട് അറിയിക്കുമെന്നും വ്യക്തമാക്കി.

കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ പേരില്‍ പ്രതിപക്ഷത്തെയും കാനം വിമര്‍ശിച്ചു. സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ നേരത്തെ ഉയര്‍ത്തിയ ആരോപണങ്ങളും കാനം ആവര്‍ത്തിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം സെക്രട്ടറിയേറ്റിനെ ചുറ്റിപ്പറ്റി മാത്രമാണ് നടക്കുന്നത്. ബിജെപിയോടൊപ്പം ചേര്‍ന്ന് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാറിന്റേത് സേഛ്വാധിപത്യ നിലപാടുകളാണ് എതിര്‍ക്കേണ്ടത്. കാര്‍ഷിക പരിഷ്‌കരണം, വിദ്യാഭ്യാസ പരിഷ്‌കരണം എന്നിവ ഫെഡറല്‍ സംവിധാനത്തിന് കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ അഭിപ്രായം മാനിക്കുന്നില്ല. ബിജെപിക്കെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണ്. ബിജെപിക്ക് എതിരെ ഒരുമിച്ച് നില്‍ക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തയ്യാറാവണമെന്നും കാനം ആവശ്യപ്പെട്ടു.


Next Story

Related Stories