ബിനീഷ് കോടിയേരിയുടെ അറസ്റ്റിലും സിപിഎം, സര്‍ക്കാര്‍ നിലപാടുകളെ പിന്തുണച്ച് സിപിഐ. കേരളത്തില്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ബിനീഷിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ഏതു വിഷയത്തിലും അതുതന്നെയാണ് നിലപാട്. ബിനീഷ് ഏതെങ്കിലും തരത്തില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടയാളല്ല. അതുകൊണ്ട് അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ല. മാധ്യമങ്ങള്‍ പറയുന്നപോലുള്ള കേസല്ല അത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസാണത്. നേതാക്കളുടെ മക്കള്‍ എന്നൊരു പൗരവിഭാഗം ഇല്ല. എല്ലാ പൗരന്മാരും ഒരുപോലെയാണ്. നിയമം അതിന്റെ വഴിക്കുപോകട്ടേയെന്നും കാനം മാധ്യമങ്ങളോടു പറഞ്ഞു.
ബിനീഷിന്റെ കാര്യത്തില്‍ നിയമം അതിന്റെ വഴിക്കുപോകുമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞിട്ടുണ്ട്. ബിനീഷ് എന്ത് തെറ്റ് ചെയ്താലും അന്വേഷിച്ചു കണ്ടെത്തി ശിക്ഷിക്കട്ടെയെന്നാണ് കോടിയേരി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. പാര്‍ട്ടി ചുമതലയിലുള്ളവരുടെ ബന്ധുക്കള്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നുവന്നാല്‍ അതിനെ നിയമപരമായി നേരിടുക എന്നേയുള്ളൂ. മാധ്യമങ്ങള്‍ പറയുന്നപോലുള്ള കേസല്ല ഇത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസാണത്. അതിന്റെ അക്കൗണ്ട്സൊക്കെ ബോധ്യപ്പെടുത്തിയാല്‍ വിഷയം നിയമപരമായി കൈകാര്യം ചെയ്യാം. നേതാക്കളുടെ മക്കള്‍ എന്നൊരു പൗരവിഭാഗം ഇല്ല. എല്ലാ പൗരന്മാരും ഒരുപോലെയാണ്. ബിനീഷ് ഏതെങ്കിലും തരത്തില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടയാളല്ല. ആണെന്ന് പറയാന്‍ കഴിയുമോ? കേരളത്തില്‍ ആദ്യമായാണ് സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഇത്തരത്തില്‍ കേസില്‍പ്പെടുന്നതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, അത് സിപിഎം കമ്മിറ്റി തീരുമാനിച്ചോളും. പബ്ലിക് തീരുമാനിക്കേണ്ട കാര്യമല്ലെന്നും കാനം പറഞ്ഞു.
കേരളത്തില്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീമായി ഉപയോഗിക്കുകയാണ്. കഴിഞ്ഞമാസം 23ന് ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവ് പ്രമേയത്തില്‍ പറയുന്ന കാര്യങ്ങളാണ് ഇവിടെ ഇപ്പോള്‍ നടക്കുന്നത്. ബിനീഷിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ഏതു വിഷയത്തിലും അതുതന്നെയാണ് നിലപാട്. ബിനീഷിനെതിരെയുള്ളത് ലഹരിമരുന്ന് കേസല്ല. ആണെന്ന് നിങ്ങള്‍ മാധ്യങ്ങള്‍ പറയുന്നതാണ്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസാണെന്നാണ് വായിച്ചപ്പോള്‍ മനസിലാക്കാനായത്. അതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണത്തിനുശേഷം കുറ്റപത്രം സമര്പ്പിച്ചുകഴിയുമ്പോഴേ പറയാന്‍ പറ്റൂ.
ഭരണത്തുടര്‍ച്ചയുടെ കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. ഏപ്രിലിലല്ലേ തിരഞ്ഞെടുപ്പ്. അപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ പോരേ. ജനങ്ങളിലേക്കു പോകും. ജനങ്ങളോട് നേരിട്ടു കാര്യങ്ങള്‍ പറയും. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പാണ് വരുന്നത്. അതിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. ആത്മവിശ്വാസത്തില്‍ ഒട്ടുംകുറവില്ല. ശക്തമായിതന്നെ എല്‍ഡിഎഫ് മുന്നോട്ടുപോകും. രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ വരുകയും പോകുകയും ചെയ്യും. സ്ഥായിയായ പ്രശ്നം സര്‍ക്കാരിന്റെ നിലപാടാണ്. ആ നിലപാട് ജനങ്ങള്‍ക്ക് അനുകൂലമാണെന്ന് കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണം തെളിയിച്ചിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.
മയക്കുമരുന്ന് ഇടപാടിലെ സാമ്പത്തിക കേസില്‍ ബിനീഷ് കോടിയേരിയെ കഴിഞ്ഞദിവസമാണ് ഇഡി അറസ്റ്റ് ചെയ്തത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ കസ്റ്റഡിയിലാണ് ബിനീഷ്. കളളപ്പണം വെളുപ്പിക്കല്‍ നിരോധിത നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.