TopTop
Begin typing your search above and press return to search.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തി കൊന്നു, മൂന്ന് പേര്‍ക്ക് പരുക്ക്, ബംജ്രംഗദള്‍ പ്രവര്‍ത്തകര്‍ എന്ന് ആരോപണം

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തി കൊന്നു, മൂന്ന് പേര്‍ക്ക് പരുക്ക്,   ബംജ്രംഗദള്‍ പ്രവര്‍ത്തകര്‍ എന്ന് ആരോപണം


സിപിഎം ബ്രാഞ്ച് സെക്രട്ടറി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തൃശ്ശൂര്‍ കുന്നംകുളത്ത് പുതുശ്ശേറി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപ് ആണ് കൊല്ലപ്പെട്ടത്. 26 വയസ്സായിരുന്നു.

ചിറ്റിലങ്ങാട് സെന്ററിന് സമീപം ഞായാറാഴ്ച രാത്രി 11.00 മണിയോടടുപ്പിച്ചാണ് സംഭവം, മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജൂബിലി മിഷന്‍ ആശുപത്രിയലും കുന്നംകുളം റോയല്‍ മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ സഞ്ചരിച്ചതാണെന്ന് കരുതുന്ന കാര്‍ താലൂക്ക് ആശുപത്രിക്ക് സമീപം പൊലീസ് കണ്ടെത്തി. ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് സിപിഎം പറയുന്നത്.

സിപിഎം പ്രവര്‍ത്തകനായ മിഥുനെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

പുതുശ്ശേരി പേരാലില്‍ വീട്ടില്‍ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ് സനൂപ്. കൂലിപ്പണിക്കാരനാണ്.

തിരുവോണ നാളില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന് കരുതുന്നവര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.



Next Story

Related Stories