എൽഡിഎഫ് സർക്കാരിന് വിവാദങ്ങളെ തുടർന്ന് തുടർഭരണ സാധ്യത മങ്ങിയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ സിപിഎം, പ്രസ്താവനയോട് പ്രതികരിച്ച് കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കേണ്ടെന്ന നിലപാടിലാണ് സിപിഎം നേതാക്കൾ എന്നാണ സൂചന.
എല്‍ഡിഎഫിന്റെ തുടര്‍ഭരണ സാധ്യത മങ്ങിയതായി ഇന്ന് മനോരമ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മ്മാണത്തിലെ കമ്മിഷനുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കും നിയമ മന്ത്രി എ കെ ബാലനും നിരുത്തരവാദപരമായ പ്രസ്താവനകളാണ് നടത്തിയതെന്നും കാനം ആരോപിച്ചു. അതേസമയം കാനം തന്റെ അഭിപ്രായമാണ് പറഞ്ഞതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന് മാസ്റ്റര്‍ അഴിമുഖത്തോട് പ്രതികരിച്ചു.
'ഭരണത്തുടര്‍ച്ചയുണ്ടാകില്ല എന്ന് കാനം രാജേന്ദ്രന് പറഞ്ഞിട്ടില്ല. ഭരണത്തുടര്‍ച്ചയുണ്ടാകാന്‍ പ്രയാസമാകുമെന്ന് പറഞ്ഞതിന് അര്‍ത്ഥം ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന് അല്ല. അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം കാനത്തിന്റെ അഭിപ്രായങ്ങളാണ്. അതില്‍ നമ്മളെന്ത് പറയാനാണ്. കാനത്തിന് അങ്ങനെയൊരു അഭിപ്രായമുണ്ടെങ്കില്‍ അത് പറഞ്ഞോട്ടെ. അതിലൊന്നും ചര്‍ച്ച ചെയ്യേണ്ട എന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. സിപിഐ മന്ത്രിമാര്‍ വിവാദങ്ങളില്‍ അകപ്പെടുന്നില്ല എന്ന് പറഞ്ഞതിന് മറ്റ് മന്ത്രിമാരെ കുറ്റപ്പെടുത്തുന്നുവെന്ന് അര്‍ത്ഥമില്ല. അവരുടെ മന്ത്രിമാരെക്കുറിച്ച് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ആ പാര്‍ട്ടിയുടെ നിലപാട് പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. ആരെയും കുറ്റപ്പെടുത്തുന്നില്ലല്ലോ അതില്‍. അഭിമുഖത്തിന്റെ അവസാനഭാഗത്ത് പറയുന്നത് ഇടതുജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നാണ്.'
കഴിഞ്ഞ ദിവസമാണ് സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങൾ ചേർന്നത്. യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഇടതു മുന്നണി സർക്കാരിനെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാറെന്നായിരുന്നു സിപിഐ ആരോപിച്ചത്. സംസ്ഥാന സർക്കാറിനെ അടിക്കാനുള്ള വടിയായി സിപിഐ മാറില്ലെന്നുമായിരുന്നു കാനം രാജേന്ദ്രൻ അന്ന് വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. അതിന് ശേഷമാണ് സംസ്ഥാനത്ത് തുടർ ഭരണസാധ്യത മങ്ങിയെന്ന കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചതെന്നതാണ ശ്രദ്ധേയം.