TopTop
Begin typing your search above and press return to search.

സിപിഎം പിന്‍മാറുന്നു, യുഎപിഎയില്‍ ഇടപെടേണ്ടെന്ന് സെക്രട്ടറിയേറ്റ്, 'അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധം'

സിപിഎം പിന്‍മാറുന്നു, യുഎപിഎയില്‍ ഇടപെടേണ്ടെന്ന് സെക്രട്ടറിയേറ്റ്, അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധം

കോഴിക്കോട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇടപെടേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്. യുവാക്കള്‍ക്കെതിരായ യുഎപിഎ പിന്‍വലിക്കണമെന്ന നേരത്തെ എടുത്ത തീരുമാനം മാറ്റിയാണ് കേസില്‍ ഇടപെടേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.

യുഎപിഎ പരിശോധിക്കുന്ന സമിതിയുടെ തീരുമാനം വരട്ടെയെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനമെന്നാണ് സുചന. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്. അതിനിടെ അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന നിഗമനത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി നിഗമനത്തിലെത്തിയതായാണ് സൂചന. അറസ്റ്റിലായവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സിപിഎം ഏരിയ കമ്മിറ്റി അന്വേഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് പാര്‍ട്ടി എത്തിയതെന്നാണ് സൂചന. പാർട്ടി ജില്ലാ കമ്മിറ്റിയുടെ തീരുമാനം സെക്രട്ടറിയേറ്റിനെ അറിയിക്കുകയായിരുന്നു. യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തിരുന്നു. യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്ന് കഴിഞ്ഞ ദിവസം പ്രകാശ് കാരാട്ട് പറഞ്ഞു. അതേസമയം മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയെങ്കിലും അറസ്റ്റിലായവര്‍ക്കെതിരെ സംഘടനാ പരമായ അച്ചടക്ക നടപടി വേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. യുഎപിഎ അറസ്റ്റിനെതിരെ സിപിഐ നിലപാട് ശക്തമാക്കിയപ്പോഴാണ് കേസില്‍ ഇടപെടേണ്ടെന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്. യുഎപിഎ ജനവിരുദ്ധ നിയമാമാണെന്നാണ് സിപിഎമ്മിൻ്റെ ഔദ്യോഗിക നിലപാട്. അതിനിടെ അലൻ ഷുഹൈബിൻ്റെയും താഹ ഫസലിൻ്റയും ജാമ്യേപക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 14 ന് പരിഗണിക്കും

Next Story

Related Stories