TopTop
Begin typing your search above and press return to search.

കൊല്ലം എസ് എന്‍ കോളേജ് ഫണ്ട് തിരിമറി; വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കൊല്ലം എസ് എന്‍ കോളേജ് ഫണ്ട് തിരിമറി; വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കൊല്ലം എസ് എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി കേസില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കണിച്ചുകുളങ്ങരയിലുള്ള വസതിയില്‍ വച്ചാണ് ക്രൈംബ്രാഞ്ച് എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത്.

2004 ല്‍ കോടതി നിര്‍ദേശപ്രകാരമാണ് കോളേജ് ഫണ്ട് തിരിമറി നടത്തിയതില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കേസില്‍ അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് സംഘം തയ്യാറായതെന്നാണ് വിവരം.

1997-98 കാലയളവില്‍ നടന്ന കൊല്ലം എസ് എന്‍ കോളേജ് സുുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിര്‍മിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിനുള്ള പണം കണ്ടെത്താന്‍ എക്‌സിബിഷനും പിരിവും നടത്തി. ഇങ്ങനെ കിട്ടിയ പണം കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സുവര്‍ണ ജൂബിലി ഫണ്ട് ആയി നിക്ഷേപിച്ചിരുന്നു. ഈ ഫണ്ട് വെള്ളാപ്പള്ളി നടേശന്‍ തിരിമറി നടത്തിയെന്നാണ് പരാതി.


Next Story

Related Stories