Top

പരീക്ഷ ഹാളിൽ‌ സിസിടിവി, ഉദ്യോഗാർത്ഥികൾക്ക് ദേഹപരിശോധന; ക്രമക്കേട് തടയാൻ പി.എസ്.സിക്ക് ക്രൈം ബ്രാഞ്ചിന്റെ ശുപാർശകൾ

പരീക്ഷ ഹാളിൽ‌ സിസിടിവി, ഉദ്യോഗാർത്ഥികൾക്ക് ദേഹപരിശോധന; ക്രമക്കേട് തടയാൻ പി.എസ്.സിക്ക് ക്രൈം ബ്രാഞ്ചിന്റെ ശുപാർശകൾ

പിഎസ്‍സി പരീക്ഷകളിൽ ക്രമക്കേട് തടയാൻ ശുപാർശകളുമായി ക്രൈംബ്രാഞ്ച്. യുണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികൾക്ക് പിഎസ്‍സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിൽ ഉന്നത റാങ്ക് ലഭിച്ചത് കോപ്പിയടിച്ചാണെന്ന കണ്ടെത്തലിന് പിന്നാവലെയാണ് പരീക്ഷ നടപടികളിൽ അടിമുടിമാറ്റം വരുത്തണമെന്ന് ക്രൈംബ്രാഞ്ച് ശുപാർ‍ശ സമർപ്പിക്കുന്നത്.

പരീക്ഷയ്ക്കെത്തുന്നവരുടെ ശരീര പരിശോധന കർശനമാക്കണമെന്നും എല്ലാ പരീക്ഷ ഹാളിലും സിസിടിവിയും മൊബൈൽ ജാമറും സ്ഥാപിക്കണമെന്നും ശുപാർശയിൽ ക്രൈംബ്രാ‌ഞ്ച് വ്യക്തമാക്കുന്നു. വാച്ച് ഉള്‍പ്പെടെ ഒരു സാധനങ്ങളും പരീക്ഷ ഹാളിൽ അനുവദിക്കുക്കരുതെന്നും പിഎസ്‍സി സെക്രട്ടറിക്ക് ക്രൈംബ്രാ‌‌ഞ്ച് മേധാവി ടോമിൻ തച്ചങ്കരി നൽകിയ ശുപാർശ ആവശ്യപ്പെടുന്നു.‌‌‌

നിലവിലെ രീതിയിൽ പരീക്ഷാ കേന്ദ്രവും ഇരിക്കുന്ന സീറ്റും ചോദ്യപ്പേറിന്‍റെ കോഡും നമ്പറുമെല്ലാം ഉദ്യോഗാര്‍ത്ഥിക്ക് ഒരുമാസം മുമ്പ് അറിയാൻ സാധിക്കും. ഇത് ക്രമക്കേടിന് സഹായമാണ്. ഒരേ ഹാളിൽ ഇരിക്കുന്നവർ പരസ്പരം സഹായിച്ച് ലിസ്റ്റിൽ ഇടംപിടിക്കുന്നുവെന്ന ആക്ഷേപമുണ്ട്. അതിനാൽ സീറ്റിംഗിന്‍റെ കാര്യത്തിലുള്‍പ്പെടെ കാലാനുസരണമായ മാറ്റം കൊണ്ടുവരണം.

പരീക്ഷാ ഹാലിൽ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ തിരികെ നൽകുമ്പോള്‍ ചുമതലയുള്ള ഉദ്യോഗസ്ഥൻ സിസിടിവി ഹാർഡ് ഡിസ്ക്കും സീൽ ചെയ്ത് നൽകണം. പരീക്ഷാർത്ഥികളുടെ പരിശോധന കൃത്യമായി നടത്തണം. പേന, ബട്ടണ്‍ എന്നിവടങ്ങളിൽ ക്യാമറ ഇല്ലെന്ന് ശരീര പരിശോധനയിലൂടെ ഉറപ്പുവരുത്തണമെന്നും ശുപാര്‍ശ ആവശ്യപ്പെടുവന്നു. കൂടാതെ, എല്ലാ പരീക്ഷാ ഹാളുകളിലും സമയമറിയാന്‍ ക്ലോക്കുകള്‍ സ്ഥാപിക്കണമെന്നും, പിഎസ്‍സി പരീക്ഷകൾ ഓണ്‍ലൈൻ വഴിയാക്കുന്ന കാര്യം പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷയിൽ എഴുത്ത് പരീക്ഷയാവാമെന്ന് ചൂണ്ടിക്കാട്ടുന്ന ക്രൈംബ്രാഞ്ച് ഈ പരീക്ഷകളിൽ ആക്ഷേപങ്ങളുയർന്നാൽ കൈയക്ഷര പരിശോധന നടത്താൻ സഹായകമാവുമെന്നും പറയുന്നു. ഇതിന് പുറമെ പരീക്ഷ ചുമതല നൽകുന്നവർക്ക് നിശ്ചതയോഗ്യത നിശ്ചയിക്കുന്നത് പരീക്ഷ ചുമതല നിർവ്വഹിക്കുന്ന പ്യൂണ്‍മാരും, ഉദ്യോഗസ്ഥരുമെല്ലാം സ്വാധീനിക്കപ്പെടുന്നുണ്ടെന്ന ആക്ഷേപം അവസാനിപ്പിക്കാനാവുമെന്നും ശുപാർശ പറയുന്നു.


Next Story

Related Stories