TopTop
Begin typing your search above and press return to search.

എണ്ണൂറോളം പേരിൽ നിന്നായി കൈപ്പറ്റിയത് 136 കോടി, ലീഗ് എംഎല്‍എ എംസി കമറുദ്ദീനെതിരായ ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം

എണ്ണൂറോളം പേരിൽ നിന്നായി കൈപ്പറ്റിയത് 136 കോടി, ലീഗ് എംഎല്‍എ എംസി കമറുദ്ദീനെതിരായ ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം

ജ്വല്ലറി നിക്ഷേപകരുടെ പരാതിയിൽ മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീൻ ഉൾ‌പ്പെടെയുള്ളവർക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. കാസറഗോഡ് ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 11 കേസുകൾ, ടൗൺ സ്റ്റേഷനിൽ ലഭിച്ച അഞ്ച് പരാതികൾ എന്നിവയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എ.സതീഷ്കുമാറും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. ഒട്ടേറെ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയതോടെയാണ് അന്വേഷണം ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ജില്ലാ ക്രൈംബ്രാ‍ഞ്ചിനു കൈമാറിയത്.

മുസ്ലീംലീഗ് പ്രാദേശിക നേതാവടക്കമാണ് ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം സി കമറുദ്ദീൻ ചെയർമാനുമായ ഫാഷൻ ഗോൾഡ് ഉടമകൾക്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തിരിച്ച് നൽകാമെന്ന വ്യവസ്ഥയിൽ എണ്ണൂറോളം പേരിൽ നിന്നും 130 കോടിയോളം പിരിച്ചെടുത്തെന്നാണ് ആരോപണം. മാനേജിങ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾക്കുമെതിരെയും പരാതി നിലവിലുണ്ട്. ഇരുവർക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിയിൽ ഇന്നുമുതൽ അന്വേഷണം ആരംഭിക്കും. പരാതികളുടെ രേഖകളും കേസ് സംബന്ധിച്ച മുഴുവൻ ഫയലുകളും സ്റ്റേഷനുകളിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

എം സി കമറുദ്ദീനെതിരെ ഉയർന്ന ആരോപണങ്ങൾ‌ മുസ്ലീം ലീഗനെയും മുന്നണിയെയും ഇതിനോടകം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവകരമാണെന്ന് പി.കെ കുഞ്ഞാലികുട്ടി എംപിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. . വിഷയത്തിൽ ഉചിതമായ തീരുമാനം പാർട്ടി കൈക്കൊള്ളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് നേതൃത്വത്തിൽ നിന്നും ഇത്തരത്തിൽ പ്രതികരണം ഉണ്ടാകുന്നത് ആദ്യമാണ്. എംഎൽഎക്കെതിരായ പരാതി പാർട്ടി നേതാക്കളെയും ജില്ലാ നേതൃത്വത്തെയും നിരന്തരം വിഷയം ധരിപ്പിച്ചിട്ടും അനുകൂല നടപടിയുണ്ടായില്ലെന്ന് നേരത്തെ പരാതിക്കാർ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി നടത്തിയ നേതൃത്വം വിഷയത്തിൽ കമറുദ്ദീനെ തള്ളിയേക്കുമെന്ന സൂചനയാണ് നൽകുന്നത്. യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ കമറുദ്ദീനെ തൽസ്ഥാനത്ത് നിന്ന് നീക്കാനും മുസ്ലീം ലീഗ് നിർദേശം നൽകിയിട്ടുണ്ട്.


Next Story

Related Stories