TopTop
Begin typing your search above and press return to search.

സംസ്ഥാനത്തെ എല്ലാ കസ്റ്റഡി മരണങ്ങളും ഇനി സിബിഐ അന്വേഷിക്കും

സംസ്ഥാനത്തെ എല്ലാ കസ്റ്റഡി മരണങ്ങളും ഇനി സിബിഐ അന്വേഷിക്കും

കേരളത്തിലെ എല്ലാ കസ്റ്റ‍ഡി മരണങ്ങളിലും ഇനി സിബിഐ അന്വേഷണം. തൃശൂര്‍ പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനുമുള്ള തീരുമാനത്തിനൊപ്പമാണ് സര്‍ക്കാറിന്റെ നയപരമായ നടപടി. ഇതോടെ സംസ്ഥാനത്ത് ഇനിയുണ്ടാകുന്ന എല്ലാ കസ്റ്റഡി മരണങ്ങളും സിബിഐ അന്വേഷിക്കാന്‍ നടപടി ഉണ്ടാകും. സുപ്രീം കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

എന്നാല്‍ സംസ്ഥാനത്ത് മുന്‍പ് നടന്ന മറ്റ് കസ്റ്റഡി മരണക്കേസുകളും സിബിഐയ്ക്ക് വിടുമോ എന്ന കാര്യം വ്യക്തമല്ല. നേരത്തെ ഏറെ വിവാദം സൃഷ്ടിച്ച നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടിരുന്നു.


Next Story

Related Stories