TopTop
Begin typing your search above and press return to search.

ബാറുകൾ തുറക്കുമോ? തുറക്കണമെന്ന് എക്സൈസ് കമ്മീഷണർ, തുറന്നാൽ കോവിഡ് പടരുമെന്ന് പ്രതിപക്ഷം; തീരുമാനം ഇന്നുണ്ടായേക്കും

ബാറുകൾ തുറക്കുമോ? തുറക്കണമെന്ന് എക്സൈസ് കമ്മീഷണർ, തുറന്നാൽ കോവിഡ് പടരുമെന്ന് പ്രതിപക്ഷം; തീരുമാനം ഇന്നുണ്ടായേക്കും

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ ബാറുകളും ബിയർ-വൈൻ പാർലറുകളും തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും. കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി അനുമതി നല്‍കിയതിന് പിന്നാലെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിട്ടുണ്ട്.

കേരളത്തില്‍ ബാറുകള്‍ തുറക്കണമെന്നാണ് സംസ്ഥാന ഐക്‌സൈസ് കമ്മീഷണര്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരിക്കുന്നത്. സാമൂഹ്യ അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാം എന്നാണ് എക്‌സൈസിന്‌റെ ശുപാര്‍ശ. രാവിലെ 10 മുതല്‍ രാത്രി 9 വരെ മാത്രം ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാമെന്നും ഒരു മേശയ്ക്ക് ചുറ്റും രണ്ട് പേര്‍ക്ക് മാത്രമിരിക്കാമെന്നും എക്‌സൈസ് ശുപാര്‍ശയില്‍ പറയുന്നു. അതേസമയം ബാറുകള്‍ തുറന്നാല്‍ അത് കോവിഡ് വ്യാപനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്ന് പറഞ്ഞ് എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തുണ്ട്. നിലവില്‍ ബാറുകള്‍ പാഴ്‌സലായി മദ്യം വില്‍ക്കുന്നുണ്ട്.

Next Story

Related Stories