TopTop
Begin typing your search above and press return to search.

ഹെസ്സ് എന്ന സ്വിറ്റസർലന്റ് കമ്പനിയെ സഹായിക്കാൻ ശ്രമം, ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കടുപ്പിച്ച് ചെന്നിത്തല

ഹെസ്സ് എന്ന സ്വിറ്റസർലന്റ് കമ്പനിയെ സഹായിക്കാൻ ശ്രമം, ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കടുപ്പിച്ച് ചെന്നിത്തല

ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ വലിയ ക്രമക്കേടുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യൂസി) കമ്പനിയുടെ വക്താവായി. അദ്ദേഹത്തിന്റെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് പല പേരിൽ കമ്പനി രൂപീകരിച്ചു. സെബി നിരോധിച്ച കമ്പനിയുമായി ബന്ധമില്ലെന്നത് പച്ചക്കള്ളം. സെബി നിരോധിച്ച കമ്പനിക്ക് തന്നെയാണ് പ്രൈസ് വാട്ടർ ഹൗസ് കുപ്പേഴ്സിനും കരാർ കൊടുത്തിട്ടുള്ളത്. സെബി നിരോധിച്ച കമ്പനി പിഡബ്ല്യൂസിയുടെത് തന്നെയാണ്. സെബിയുടെ ഉത്തരവിൽ നിരോധനം വ്യക്തമായി പറയുന്നുണ്ട്. നിരോധിച്ച കമ്പനിയുമായി ബന്ധമില്ലെന്ന വാദം പച്ചക്കള്ളം.

സെബിയുടെ ഉത്തരവ് മുഖ്യമന്ത്രി വായിച്ച് നോക്കിയിട്ടില്ല. എന്നാൽ‌ എല്ലാ കാര്യങ്ങളും പഠിച്ചിട്ടാണ് താനിത് പറയുന്നതെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടി സമൂഹത്തെ കബളിപ്പിക്കുന്നതാണ്. കൺസൾട്ടൻസി കരാറിൽ ജനങ്ങളെ സർക്കാർ കബളിപ്പിച്ചു. പരിശോധനകൾ നടത്താതെ കരാർ നൽകാൻ കഴിയില്ല. സെബിയുടെ ഉത്തരവ് മുഖ്യമന്ത്രി മറച്ചുവച്ചെന്നും ചെന്നിത്തല ആരോപിച്ചു.

നിക്സി എംപാനൽ ചെയ്ത കമ്പനിക്കാണ് സർക്കാർ കരാർ നൽകിയിരിക്കുന്നത്. ആ വാദങ്ങൾ തെറ്റാണ്. അതിന് അധികാരമില്ല. സ്വിറ്റസർലന്റ് ആസ്ഥാനമായ ഹെസ്സ് എന്ന കമ്പനിയെ വഴിവിട്ട് സഹായിക്കാനാണ് ഇപ്പോഴത്തെ നടപടി. മുഖ്യമന്ത്രിയുടെ സ്വിറ്റസർലന്റ് യാത്ര ഇതിനോട് ചേര്‍ത്ത് വായിക്കണം. 2018 നവംബർ മുതൽ ഈ കമ്പനിയുമായി ചർച്ചകൾ നടത്തിയിരുന്നു. കമ്പനയും കെ എ എല്ലുമായി ചേർന്ന് സംയുക്ത ധാരണയുണ്ടാക്കി. എന്നാൽ ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ എതിർപ്പ് കാരണമാണോ എം ഒ യൂ ഒപ്പിടാതെ പോയതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ധനകാര്യസെക്രട്ടറി എതിർത്തത് ധനമന്ത്രിയുടെ അറിവോടെയാണ്. ഗതാഗത സെക്രട്ടറി വിളിച്ച യോഗത്തിൽ HESS പ്രതിനിധികൾ പങ്കെടുത്തിരുന്നെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മുൻ ചീഫ് സെക്രട്ടറിക്കെതിരെയും ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെയും ചെന്നിത്തല ഇതുമായി ബന്ധപ്പെട്ട് അരോപണം ഉയർത്തി. 6000 കോടി രൂപയുടെ പദ്ധതിക്ക് എന്തുകൊണ്ട് ആഗോള ടെൻഡർ വിളിച്ചില്ല. കരാർ തീരുമാനിച്ചശേഷം കൺസൾട്ടൻസി വച്ചത്. ഇത് തീവെട്ടിക്കൊള്ളയെന്ന് ചെന്നിത്തല ആരോപിച്ചു. HESS ന് 51% കരാർ നൽകാൻ ആരാണ് തീരുമാനിച്ചത്?ബസ്സുകളുടെ വില എങ്ങനെയാണ് മുൻകൂട്ടി തീരുമാനിച്ചത്. മന്ത്രിസഭ ഇത് അറിഞ്ഞിരുന്നുവോ? എന്നീ ചോദ്യങ്ങളും കരാറുമായുൾപ്പെടെ ബന്ധപ്പെട്ട് ചോദ്യങ്ങളും ചെന്നിത്തല ഉന്നയിച്ചു


Next Story

Related Stories